എൻഡിഎക്ക് ഭൂരിപക്ഷമില്ല; റിപ്പോര്‍ട്ടേഴ്സ് സര്‍വേ പുറത്ത്; കേരളത്തിലും ‘സര്‍പ്രൈസ്’

modi-rahul-22-05
SHARE

മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ 101 റിപ്പോർട്ടേഴ്സിന്റെ എക്സിറ്റ് പോൾ ഫലം പുറത്ത്. എൻഡിഎക്ക് കേവലഭൂരിപക്ഷമുണ്ടാകില്ലെന്നാണ് പ്രവചനം. എൻഡിഎക്ക് 253 സീറ്റും യുപിഎക്ക് 152 സീറ്റും മറ്റുള്ളവർ 134 സീറ്റും നേടുമെന്നുമാണ് 101 റിപ്പോർ‌ട്ടേഴ്സ് പ്രവചിക്കുന്നത്. 

എൻഡിഎ 253, യുപിഎ 152 സീറ്റും മറ്റ് പാർട്ടികള്‍ 133 സീറ്റുകളും നേടും. കേരളത്തിൽ യുഡിഎഫ് മേൽക്കൈ ആണ് സർവേ പ്രവചിക്കുന്നത്. യുഡിഎഫ് പതിന്നാല് സീറ്റും എൽഡിഫ് നാല് സീറ്റും നേടും. ബിജെപി രണ്ട് സീറ്റ് നേടുമെന്നും സർവേ പറയുന്നു. 

മറ്റ് പ്രധാന സംസ്ഥാനങ്ങളിലെ പ്രവചനം ഇങ്ങനെ: 

ഉത്തർപ്രദേശ്: ബിജെപി– 46, കോൺഗ്രസ്– 6, മറ്റ് പാർട്ടികൾ - 28.

രാജസ്ഥാന്‍: ബിജെപി– 18, കോൺഗ്രസ്- 6

മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സർവേ പ്രവചിക്കുന്നത്. ബിജെപി– 15, കോൺഗ്രസ് - 14.

കർണാടക: ബിജെപി- 18, കോൺഗ്രസ്- 9

ബിഹാർ: ബിജെപി- 11, കോൺഗ്രസ്- 6, മറ്റ് പാർട്ടികൾ– 23. 

പശ്ചിമ ബംഗാള്‍:  ബിജെപി-11, കോണ്‍ഗ്രസ്- 4, തൃണമൂല്‍ കോണ്‍ഗ്രസ്- 26, ഇടതുമുന്നണി- 4

ഹരിയാന: ബിജെപി- 7, കോണ്‍ഗ്രസ്- 3, മറ്റുള്ളവര്‍- 0

പഞ്ചാബ്:  ബിജെപി 1, കോണ്‍ഗ്രസ് 8, മറ്റുള്ളവര്‍ 4

കേവലഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാരുണ്ടാക്കുമെന്നാണ് മറ്റ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. പതിനാലിൽ പന്ത്രണ്ട് ഫലങ്ങളും എൻഡിഎ 282 മുതല്‍ 365 സീറ്റുകൾ വരെ നേടുമെന്ന് പ്രവചിച്ചിട്ടുണ്ട്. 2022ഓടെ കർഷകരുടെ വരുമാനം രണ്ടിരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ചു.

MORE IN INDIA
SHOW MORE