തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ട്രോങ് റൂമുകളിലേക്ക് ഇവിഎം; പ്രതിഷേധം; തടയല്‍: വിഡിയോ

evm-rosham-21
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇവിഎം ആരോപണം ശക്തമാക്കി പ്രതിപക്ഷം. അട്ടിമറി ആരോപണം സജീവമായിരിക്കെ ഉത്തർപ്രദേശിലും ബിഹാറിലും സുരക്ഷയില്ലാതെ ഇവിഎമ്മുകൾ സ്ട്രോങ് റൂമിൽ എത്തിച്ചെന്നാണ് റിപ്പോർട്ടുകൾ. 

ബിഹാറിലെ മഹാരാജ്ഗഞ്ച്, സാരൺ മണ്ഡലങ്ങളിലെ ഇവിഎമ്മുകൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളിലേക്കാണ് വീണ്ടും ഇവിഎമ്മുകൾ എത്തിച്ചത്. ഇവിഎമ്മുകളുമായി എത്തിയ വാഹനങ്ങൾ കയറ്റാൻ ശ്രമിക്കുന്നതിനിടെ ആര്‍ജെഡി-കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തി. എന്നാൽ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവിഎമ്മുകൾ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബിഡിഒക്ക് സാധിച്ചില്ലെന്നും പ്രവർത്തകർ പറഞ്ഞു. 

ഉത്തർപ്രദേശിലെ ചന്ദൗളിയിൽ ഇവിഎം നിറച്ച ട്രക്ക് പിടികൂടിയത് രോഷത്തിനിടയാക്കി. സംഭവത്തിന്റേതെന്ന് കരുതുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് അവസാനിച്ചെന്നും എന്നാൽ ഇന്നാണ് ഇവിഎമ്മുകൾ കൊണ്ടുവരുന്നതെന്നും വിഡിയോ പകർത്തിയയാൾ പറയുന്നത് കേൾക്കാം. 

ഹരിയാനയിലെ ഫത്തേഹ്ബാദിൽ സ്ട്രോങ് റൂമുകളിലേക്ക് ഇവിഎം നിറച്ച ട്രക്കുകൾ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് എംപി ശശി തരൂരും പങ്കുവെച്ചിട്ടുണ്ട്. കമ്മിഷന്‍ തൃപ്തികരമായ മറുപടി പറയുമെന്നാണ് വിശ്വാസമെന്ന് വിഡിയോ പങ്കിട്ട് തരൂര്‍ പറഞ്ഞു. 

ഉത്തർപ്രദേശിലെ ഗാസിപൂരിൽ എസ്പി-ബിഎസ്പി സംയുക്ത സ്ഥാനാർഥിയായ അഫ്സൽ അൻസാരി സ്ട്രോങ് റൂമിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. വാഹനങ്ങളിൽ ഇവിഎം പുറത്തേക്ക് കടത്തിയെന്ന് പറഞ്ഞാണ് അൻസാരി പ്രതിഷേധിച്ചത്.

MORE IN INDIA
SHOW MORE