എന്‍ഡിഎ: 200, യുപിഎ: 197: ചര്‍ച്ചയായി ബിഷാല്‍ പോളിന്റെ പ്രവചനം: പട്ടിക ഇതാ

rahul-modi-sp-bsp
SHARE

പുറത്തുവന്ന എല്ലാ എക്സിറ്റ് പോളുകളും ബിജെപിക്ക് വൻ സാധ്യത കൽപ്പിച്ചപ്പോൾ വേറിട്ട ചില നിരീക്ഷണങ്ങളും നിഗമനങ്ങളും പുറത്തുവരുന്നു. 300 സീറ്റിന് മുകളിൽ എൻഡിഎ സഖ്യം നേടി ഭരണത്തുടർച്ച ഉണ്ടാകുെമന്നാണ് ഒട്ടുമിക്ക സർവേകളും പ്രവചിച്ചത്. എന്നാൽ ഇക്കൂട്ടത്തിൽ വേറിട്ട കണക്കുമായി എത്തുകയാണ് സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോൾ. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ നിഗമനങ്ങൾ പുറത്തുവിട്ടത്.

ബിജെപിയും കോൺഗ്രസും തമ്മിൽ വാശിയേറിയ പോരാട്ടം തന്നെയാണ് രാജ്യത്ത് നടന്നതെന്നും ഇതിന്റെ ചിത്രം തന്നെയാകും 23ന് തെളിയുന്നതെന്നും അദ്ദേഹം വിലയിരുത്തുന്നു. ബിജെപി മുന്നേറ്റം 169 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് ബിശാൽ പോൾ പറയുന്നത്. എന്‍ഡിഎ സഖ്യത്തിന് 200 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 133 സീറ്റുകളും യുപിഎ മുന്നണി 197 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പ്രവചിക്കുന്നു.  സർക്കാരുണ്ടാക്കാൻ ഇരുമുന്നണികൾക്കും പ്രാദേശിക പാർട്ടികളുടെ സഹായം വേണ്ടിവരുെമന്നും അദ്ദേഹം പറയുന്നു. 

പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ തിരിച്ചുള്ള സീറ്റിന്റെ കണക്കുകളിങ്ങനെ: 

∙ ഉത്തര്‍പ്രദേശ്: മഹാസഖ്യത്തിന് 42, ബിജെപി 32, കോണ്‍ഗ്രസ് അഞ്ച്, മറ്റുള്ളവർ ഒന്ന്

∙ പശ്ചിമ ബംഗാൾ: തൃണമൂല്‍ കോണ്‍ഗ്രസിന് 32, ഇടതുപക്ഷം ഒന്ന്, ബിജെപിക്ക് അഞ്ച് 

∙ ഗുജറാത്ത്: ബിജെപിക്ക് 20, കോണ്‍ഗ്രസ് ആറ്  

∙ ആന്ധ്രപ്രദേശ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് 14, ടിഡിപി 11

∙ തമിഴ്നാട്: യുപിഎ 33, എന്‍ഡിഎ 5, മറ്റുള്ളവര്‍ ഒന്ന്

∙ മഹാരാഷ്ട്ര: എന്‍ഡിഎ 26, യുപിഎ 22 

∙ രാജസ്ഥാന്‍: ബിജെപി 15, കോണ്‍ഗ്രസ് 10 

∙ കര്‍ണാടക: എന്‍ഡിഎ 15, യുപിഎ 13

∙ തെലങ്കാന: ടിആര്‍എസ് 14, എഐഎംഐഎം 1, കോണ്‍ഗ്രസ് 2

MORE IN INDIA
SHOW MORE