നോമ്പ് തുറക്കാന്‍ കുറച്ച് വെള്ളം തരാമോ?’; എയർ ഇന്ത്യയിലെ അനുഭവം; കുറിപ്പ്

air-india-passenger-tweet
SHARE

നൻമയുടെ ഇൗ ട്വീറ്റിന് സൈബർ ഇടങ്ങളിൽ ഇഷ്ടക്കാരേറെയാണ്. പരാതികളിലും ട്രോളുകളിലും നിറയാറുള്ള എയർ ഇന്ത്യ ഇന്ന് ചർച്ചയാവുന്നത് അക്കൂട്ടത്തിലെ ഒരു ജീവനക്കാരിയുടെ നൻമകൊണ്ടാണ്. വിമാന യാത്രക്കിടെ നോമ്പ് തുറക്കാന്‍ ഒരു കുപ്പിവെള്ളം ചോദിച്ച യുവാവിന്റെ അനുഭവക്കുറിപ്പാണ് വൈറലാകുന്നത്. വെള്ളം ചോദിച്ച യുവാവിനെ അമ്പരപ്പിച്ചു കൊണ്ട് എയർ ഹോസ്റ്റസ് നൽകിയത് സാന്‍ഡ്‌‌വിച്ച് ഉള്‍പ്പെടെയുള്ള ഭക്ഷണം. മനസറിഞ്ഞ് നൽകിയ ഇൗ ഭക്ഷണത്തിനും മനസിനും നിറഞ്ഞ അഭിനന്ദനപ്രവാഹമാണ്. റിഫാത്ത് ജാവൈദ് എന്ന മാധ്യമപ്രവര്‍ത്തകന്റെ അനുഭവമാണ് ട്വീറ്റ് ചെയ്തത്

‘ഗോരഖ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. നോമ്പ് തുറക്കാനുള്ള സമയമായതിനാല്‍ ക്യാബിന്‍ ക്രൂ അംഗമായ മഞ്ജുളയോട് ഞാന്‍ വെള്ളം ചോദിച്ചു. അവര്‍ എനിക്ക് ഒരു ചെറിയ കുപ്പി വെള്ളം നല്‍കി. നോമ്പായതിനാല്‍ ഒരു കുപ്പി കൂടി തരാമോ എന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ നിങ്ങള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റത് എന്തിനാണെന്നും സീറ്റില്‍ പോയി ഇരിക്കാനും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിമിഷങ്ങള്‍ക്കം രണ്ട് സാന്‍ഡ് വിച്ചുമായി അവര്‍ എത്തി. ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്നും അവര്‍ പറഞ്ഞു’. അദ്ദേഹം കുറിച്ചു.

MORE IN INDIA
SHOW MORE