ഒരേ സമയം രാജ്യം കണ്ട രണ്ടുവാർത്താസമ്മേളനം; രണ്ട് അനുഭവം; വിഡിയോ

modi-rahul-press-meet-n
SHARE

അഞ്ചുവർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാർത്താസമ്മേളനം. അമിത് ഷാ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ തികച്ചും നാടകീയമായി മോദിയും എത്തി. ചോദ്യങ്ങൾ ഒരുക്കി മാധ്യമപ്രവർത്തകരും തയാറായി. എന്നാൽ ഉത്തരങ്ങളെക്കാളുപരി മൗനമായിരുന്നു മറുപടി. 4.28 ന് അമിത് ഷാ വാർത്താസമ്മേളനം തുടങ്ങി ഏഴുമിനിറ്റിന് ശേഷം രാഹുൽ ഗാന്ധിയും മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഇത്തരത്തിൽ രാജ്യത്തെ മാധ്യമങ്ങളെ തന്നെ അമ്പരപ്പിച്ചായിരുന്നു ഇൗ നീക്കം.

മൂന്നു കാര്യങ്ങൾ പങ്കുവച്ചാണ് രാഹുൽ പറഞ്ഞു തുടങ്ങിയത്. തിരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ച പാർട്ടി പ്രവർത്തകർക്കും വോട്ടുരേഖപ്പെടുത്തിയ ജനങ്ങളും രാജ്യത്തെ മാധ്യമങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. പിന്നീട് ചോദ്യങ്ങളിലേക്ക് കടക്കൂ എന്ന് പറഞ്ഞാണ് രാഹുൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. കൃത്യമായി എല്ലാ ചോദ്യങ്ങൾക്കും രാഹുൽ മറുപടി നൽകി. വാർത്താ സമ്മേളനം നടത്തുന്ന മോദിയെ തൽസമയം അഭിനന്ദിക്കാനും രാഹുൽ മറന്നില്ല.  എന്നാൽ മോദിയാകട്ടെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. മറിച്ച് അഞ്ചുവർഷം താനെന്ത് ചെയ്തു എന്ന് പറയുകമാത്രമാണ് ചെയ്തത്. അമിത് ഷായായിരുന്നു ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. രണ്ടുപേരുടെ സമ്മേളനത്തെയും താരതമ്യപ്പെടുത്തി സൈബർ ലോകവും സജീവമായിരിക്കുകയാണ്. റാഫാൽ അടക്കമുള്ള വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും പ്രധാനമന്ത്രി ഉത്തരം പറഞ്ഞില്ല.

തുടർച്ചയായി രണ്ടാം തവണയും എന്‍ഡിഎ കേവഭൂരിപക്ഷം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ക്രിയാത്മകമായ തിരഞ്ഞെടുപ്പാണ് നടന്നത്. വിശദമായി ആസൂത്രണം ചെയ്താണ് മുഴുവൻ പ്രചാരണം നടത്തിയത്. അമിത് ഷാക്കൊപ്പം വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. മോദി ഭരണം വീണ്ടും കൊണ്ടുവരാൻ ജനങ്ങൾ തീരുമാനിച്ചെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ താഴേത്തട്ടുവരെ എത്തിക്കാന്‍ കഴിഞ്ഞു. വിലക്കയറ്റവും അഴിമതിയും ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവസരമുണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു. 

MORE IN INDIA
SHOW MORE