ഡിഎംകെ മുപ്പതിലധികം സീറ്റ് നേടിയാല്‍ തമിഴ്നാട് നിർണായകമാകും; കാത്തിരിപ്പ്

dmk4
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണി മുപ്പതിലധികം സീറ്റ് നേടിയാല്‍ തമിഴ്നാട് ശ്രദ്ധാകേന്ദ്രമാകും. ബിജെപി അധികാരത്തിലെത്താത്ത സാഹചര്യം കൂടിയുണ്ടായാല്‍ ദക്ഷിണേന്ത്യയിലെ  ഏറ്റവും തലയെടുപ്പുള്ള നേതാവായി സ്റ്റാലിന്‍ മാറും.

തമിഴ്നാട്ടില്‍ വലിയ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്റ്റാലിന്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത്. മുപ്പത്തിയൊമ്പത് ലോക്സഭ മണ്ഡലങ്ങളാണ് തമിഴ്നാട്ടില്‍. വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനാല്‍ മുപ്പത്തിയെട്ട് സീറ്റുകളിലെ ജനവിധിയാണ് വരാനിരിക്കുന്നത്. 

കോണ്‍ഗ്രസ് ബിജെപി ഇതര ഫെഡറല്‍ മുന്നണിക്കായുള്ള ചര്‍ച്ചക്കെത്തിയ ചന്ദ്രശേഖര റാവുവിനോട് കോണ്‍ഗ്രസ് മുന്നണിക്ക് പിന്തുണ അഭ്യര്‍ഥിക്കുകയാണ് ഡിഎംകെ നേതൃത്വം ചെയ്തത്. ഇനി കെസിആര്‍ കോണ്‍ഗ്രസ് പാളയത്തിലെത്തിയാല്‍ അതും സ്റ്റാലിന് പൊന്‍തൂവലാകും.

MORE IN INDIA
SHOW MORE