യോഗിയുടെ തട്ടകത്തിൽ ബിജെപിക്ക് അഗ്നിപരീക്ഷ; മറ്റൊരു 'ഷോക്ക് ട്രീറ്റ്മെന്‍റ്' ആകുമോ?

modi-yogi-2
SHARE

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പുരിൽ ബിജെപി കടുത്ത അഗ്നിപരീക്ഷയാണ് നേരിടുന്നത്. കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ ഭോജ്പുരി സിനിമ താരം രവി കിഷനെയാണ് അമിത് ഷാ രംഗത്തിറക്കിയിരിക്കുന്നത്.

ഗൊരഖ്പുരിൽ യോഗി ആദിത്യനാഥിന് അഭിമാനപ്പോരാട്ടമാണ്. 1998 മുതൽ 2017 വരെ യോഗി പ്രതിനിധീകരിച്ച മണ്ഡലം. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് യോഗി ചുവടു മാറ്റിയതോടെ നടന്ന ഉപതിരഞ്ഞെടുപ്പ് പക്ഷെ ബി.ജെ.പി ഷോക്ക് ട്രീറ്റ്മെൻറായിരുന്നു. എസ്പി-ബിഎസ്പി സഖ്യത്തിന്റെ ആദ്യ വിജയകരമായ പരീക്ഷണ വേദിയും ഗൊരഖ്പുരിലെ ആ ഉപതിരഞ്ഞെടുപ്പിലായിരുന്നു. ഭോജ്പുരി സിനിമ താരം രവി കിഷന്റെ താരപ്പകിട്ട് പോരാട്ടത്തിൽ ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. മോദിയുടെയും യോഗിയുടെയും പേരിലാണ് രവി കിഷൻ വോട്ടു ചോദിക്കുന്നത്.

തിരിച്ചടി മറികടക്കാനുള്ള കരുനീക്കങ്ങൾ ബിജെപി നടത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ പ്രവീൺ കുമാർ നിഷാദ് ഇപ്പോൾ ബിജെപി പാളയത്തിലാണ്. കോൺഗ്രസ് സ്ഥാനാർഥി മധുസൂദൻ തൃപാഠി ബിജെപിയുടെ മുന്നാക്ക വോട്ടു ബാങ്കിൽ വിള്ളലുണ്ടാക്കുമെന്ന് കണക്കുകൂട്ടലുണ്ട്. എസ്പി -ബിഎസ്പി സഖ്യസ്ഥാനാർഥി രാം ഭുവൽ നിഷാദ് ശക്തമായ മൽസരമാണ് കാഴ്ച്ചവെയ്ക്കുന്നത്.

MORE IN INDIA
SHOW MORE