സവർക്കരുടെ ‘വീർ’ വെട്ടി രാജസ്ഥാൻ സർക്കാർ; മാപ്പ് പറച്ചിലും പാഠപുസ്തകത്തിൽ

sachin-savarkar-rajasthan
SHARE

രാജസ്ഥാനിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിലേറിയതോടെ വലിയ പൊളിച്ചെഴുത്തുകൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പ്രധാനമായും വിദ്യാഭ്യാസ മേഖലയിൽ ബിജെപി നടത്തിയ പരിഷ്ക്കരണങ്ങൾ അപ്പാടെ മാറ്റി മുന്നേറുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഇതിനായി പ്രത്യേക സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഒടുവിലായി ബിജെപി സർക്കാർ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സവർക്കറുടെ  ജീവചരിത്രത്തിൽ മാറ്റങ്ങൾ വരുത്തനാണ് കമ്മിറ്റിയുടെ തീരുമാനം. 

പത്താം ക്ലാസ് സാമൂഹ്യ പാഠത്തിൽ നിന്നും സവർക്കറിന്റെ പേരിന് മുന്നിൽ ചേർത്ത വീർ എന്ന പദം മാറ്റി പകരം ദാമോദർ സവർക്കർ എന്നാക്കി. ഇതിനൊപ്പം മഹാത്മാ ഗാന്ധി വധത്തിന് പിന്നിലെ ഗൂഡാലോചനയിൽ പങ്കുള്ള വ്യക്തിയാണ് സവർക്കറെന്ന ഭാഗവും പുസ്തകത്തിൽ ഉൾപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു.  50 വർഷത്തെ തടവ് ശിക്ഷ കുറച്ച് കിട്ടുന്നതിന് വേണ്ടി ബ്രിട്ടീഷ് സർക്കാറിനോട് അദ്ദേഹം മാപ്പിരന്ന കാര്യവും പുസ്തകങ്ങളി‍ൽ ഉൾപ്പെടുത്തും. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്ന ധാരണയിൽ 1921ൽ സവർക്കറെ വിട്ടയച്ചിരുന്നു. ഇതു സംബന്ധിച്ച് അദ്ദേഹം അന്ന് എഴുതിയ കത്തും പാഠഭാഗത്തിൽ ഉൾപ്പെടുത്തും. കമ്മിറ്റി മുന്നോട്ടുവച്ച മാറ്റങ്ങൾ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. 

MORE IN INDIA
SHOW MORE