മമതയെ കടന്നാക്രമിച്ച് മോദിയുടെ തിരഞ്ഞെടുപ്പ് റാലി

modi-in-bengal
SHARE

മമത ബാനര്‍ജിയെ കടന്നാക്രമിച്ച് ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലി. മമതയുടെ ദുഷ്ചെയ്തികള്‍ക്ക് ബി.ജെ.പിയെ ജയിപ്പിച്ച് ജനം മറുപടി നല്‍കുമെന്ന് ബഷിര്‍ഹാതിലെ റാലിയില്‍ മോദി പറഞ്ഞു. ബംഗാളില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടെന്നും മോദി കുറ്റപ്പെടുത്തി. 

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ അക്രമങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തിലാണ് മമതയ്ക്കെതിരെ മോദിയുടെ കടുത്ത ആക്രമണം. അധികാരത്തില്‍ മത്ത് പിടിച്ച മമത ബാനര്‍ജിയുടെ ദുഷ്ചെയ്തികളുടെ ഗുണം ബി.ജെ.പിക്ക് ലഭിക്കും. പാര്‍ലമെന്റിലെ അംഗബലം മുന്നൂറിലെത്താന്‍ ബംഗാളില്‍ നടത്തുന്ന മുന്നേറ്റം സഹായകമാകും. 

പ്രതിപക്ഷബഹുമാനമില്ലാത്ത പ്രതികാരരാഷ്ട്രീയമാണ് മമയുടെത്. മുഖ്യമന്ത്രിപദത്തിലെത്തിച്ച ജനാധിപത്യത്തെയും അധികാരഗര്‍വില്‍ അവര്‍ കൊഞ്ഞനംകുത്തുന്നു. പാവങ്ങളുടെ പണം കൊള്ളയടിച്ചവരെ സംരക്ഷിക്കുയാണ് മുഖ്യമന്ത്രിയെന്നും ശാരദാ ചിട്ടിതട്ടിപ്പ് പരമാര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളില്‍ യഥാര്‍ഥ ജനാധിപത്യം അധികംവൈകാതെ ബി.ജെ.പി പുനഃസ്ഥാപിക്കുമെന്നും മോദി അവകാശപ്പെട്ടു.

MORE IN INDIA
SHOW MORE