ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സ്റ്റാലിന്‍

stalin-dmk
SHARE

ബിജെപി നേതൃത്വവുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴസൈ സൗന്ദര്‍രാജന്‍. മുന്നണിയില്‍ പ്രശ്നങ്ങളുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ചര്‍ച്ച നടത്തിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും സ്റ്റാലിന്‍ തിരിച്ചടിച്ചു.

തൂത്തുക്കുടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്റ്റാലിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷ തമിഴസൈ സൗന്ദര്‍ രാജന്‍ ആരോപണമുന്നയിക്കുന്നത്. ബിജെപിയുടെ ജയം ഉറപ്പാണെന്നും ചിലര്‍ വഴി പാര്‍ട്ടി നേതൃത്വവുമായി സ്റ്റാലിന്‍ ബന്ധപ്പെട്ടെന്നും തമിഴസൈ വെളിപ്പെടുത്തി.

എന്നാല്‍, ഇതിനെതിരെ കടുത്ത ഭാഷയിലാണ് വാര്‍ത്താക്കുറിപ്പിലൂടെ സ്റ്റാന്‍ മറുപടി നല്‍കിയത്. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാമെന്നും തെളിയിക്കാനായില്ലെങ്കില്‍  തമിഴസൈയും മോദിയും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്നും സ്റ്റാലിന്‍ ചോദിച്ചു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. മൂന്നാം മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോട് താല്‍പര്യമില്ലെന്ന് ഇന്നലെ ചന്ദ്രശേഖര റാവിവിനെ  ഡിഎംകെ നേതൃത്വം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന നേതത്വം സ്റ്റാലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

MORE IN INDIA
SHOW MORE