‘മോദിയുടെ നെഞ്ചളവല്ല; കോണ്‍ഗ്രസിന്‍റേത് 56 ഇഞ്ച് ഹൃദയം’; മധ്യപ്രദേശില്‍ രാഹുൽ

rahul modi worked
SHARE

മോദിക്കുള്ളത് 56 ഇഞ്ച് നെഞ്ച് ആണെന്നും എന്നാൽ കോൺഗ്രസിന്‍റേത് 56 ഇഞ്ച് ഹൃദയമാണെന്നും രാഹുൽ ഗാന്ധി. നിരവധി ബിജെപി പ്രവർത്തകരുടെ കടം തങ്ങൾ എഴുതിത്തള്ളിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

''ഈ രേഖകൾ നോക്കൂ. കമൽ നാഥ് നേതൃത്വം നൽകിയ മധ്യപ്രദേശിലെ കോൺഗ്രസ് മന്ത്രിസഭ മുൻ മുഖ്യമന്ത്രി ശിവ്‍രാജ് സിങ്ങ് ചൗഹാന്‍റെ ബന്ധുക്കളുടേതടക്കമുള്ള കടങ്ങൾ എഴുതിത്തള്ളിയിട്ടുണ്ട്. എന്നാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളിയിട്ടില്ലെന്ന് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് നുണ പറയുകയാണ്'', മധ്യപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ ഗാന്ധി പറഞ്ഞു.

''കാർഷിക കടങ്ങൾ എഴുതിത്തള്ളുകയാണെന്ന് ഞങ്ങൾ പറഞ്ഞാല്‍ അതിൽ ശിവ്‍രാജ് സിങ്ങ് ചൗഹാന്‍റെ കുടുംബാംഗങ്ങളെ ഒഴിവാക്കി എന്ന് അർഥമില്ല. എല്ലാവരും ഞങ്ങൾക്ക് വേണ്ടവരാണ്. ഞങ്ങൾ ആരെയും വെറുക്കുന്നില്ല'', രാഹുൽ കൂട്ടിച്ചേർത്തു.

കടം എഴുതിത്തള്ളിയെന്ന് പറഞ്ഞ് മധ്യപ്രദേശിലെ കർഷകരെ കോൺഗ്രസ് കബളിപ്പിക്കുകയായിരുന്നുവെന്ന് ശിവ്‍രാജ് സിങ്ങ് ചൗഹാൻ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്‍റെ സഹോദരന്‍റെ കടം എഴുതിത്തള്ളിയെന്നു കോൺഗ്രസ് പറയുന്നുവെന്നും എന്നാൽ അതിന് സഹോദരൻ അപേക്ഷിച്ചിട്ടു പോലുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.

MORE IN INDIA
SHOW MORE