കാനിലും നോമ്പു മുടക്കാതെ എ.ആർ.റഹ്മാൻ; ഇഫ്താര്‍ വിരുന്നൊരുക്കി അധികൃതര്‍

ar-rahman
SHARE

എആർ റഹ്മാന് കാൻ ഫെസ്റ്റിവല്‍ സ്ഥലത്ത് ഇഫ്താർ വിരുന്ന്. ഫ്രാന്‍സിലാണ് ഇത്തവണത്തെ കാന്‍ ഫെസ്റ്റിവൽ അരങ്ങേറുന്നത്. കാന്‍ വേദിയിൽ എആർ റഹ്മാൻ നോമ്പു തുറക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

എആര്‍ റഹ്മാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. കയ്യില്‍ ആപിള്‍ ജ്യൂസും മേശയില്‍ സലാഡും ഒരുക്കി വച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. കാന്‍ ഫെസ്റ്റിവല്‍ അധികൃതരാണ് അദ്ദേഹത്തിന് ഇഫ്താർ വിരുന്നൊരുക്കിയത്. റഹ്മാന്‍ തന്നെ സംവിധാനം നിർവഹിച്ച ഇന്ത്യയുടെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ചിത്രമായ ‘ലേ മസ്‌കി’ന്റെ പ്രചാരണാര്‍ഥമാണ് അദ്ദേഹം കാനിലെത്തിയത്.

View this post on Instagram

851 pm iftaar 🌹🇮🇳

A post shared by @ arrahman on

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.