മോദി എന്നാർത്ത് ആൾ‌ക്കൂട്ടം; പരിഹസിച്ചവരുടെ ചാരെ ചെന്ന് പ്രിയങ്ക പറഞ്ഞത്; അമ്പരപ്പ്; വിഡിയോ

priyanka-modi-crowd-13
SHARE

തന്നെ നോക്കി 'മോദി മോദി' എന്നാർത്ത് പരിഹസിച്ചവർക്ക് പ്രിയങ്ക ഗാന്ധി നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. പ്രിയങ്ക കാറിൽ പോകുമ്പൾ റോഡരികിൽ കാത്തുനിന്ന ബിജെപി പ്രവര്‍ത്തര്‍ ഉച്ചത്തിൽ മോദി മോദി എന്നാർത്തുവിളിക്കുകയായിരുന്നു. 

പരിഹസിച്ച ആള്‍ക്കൂട്ടത്തിന് മുന്നിൽ കാർ നിർത്തി പ്രിയങ്ക ഇറങ്ങിച്ചെന്നു. ചിരിച്ചുകൊണ്ട് നടന്നടുത്തു. കൂടിനിന്ന ആളുക‍ൾക്ക് ഹസ്തദാനം നല്‍കിക്കൊണ്ട് പ്രിയങ്ക പറഞ്ഞു, 'അത് നിങ്ങളുടെ രീതി, ഇത് എന്റെയും'. പ്രിയങ്കയുടെ നീക്കത്തിൽ അമ്പരന്ന ആൾക്കൂട്ടം പ്രിയങ്കക്ക് ആശംസകൾ നേരുന്നത് വിഡിയോയിൽ കാണാം.

മാധ്യമപ്രവർത്തകൻ പ്രശാന്ത് കുമാര്‍ ആണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.