ഇന്ത്യൻ പതാകയ്ക്ക് പകരം പരാഗ്വേ പതാക; ട്രോള്‍ വര്‍ഷം; അമളി തിരുത്തി റോബർട്ട് വദ്ര

robert-vadra
SHARE

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് അറിയിച്ചുള്ള ട്വീറ്റിൽ ഇന്ത്യൻ ദേശീയ പതാകയ്ക്ക് പകരം പരാഗ്വേ പതാക ചേര്‍ത്ത് അമളി പിണഞ്ഞ റോബര്‍ട്ട് വദ്ര ഒടുവില്‍ തിരുത്തി. സോഷ്യൽ മീഡിയയിൽ പരിഹാസം ഉയർന്നതിന് പിന്നാലെ ട്വീറ്റ് പിൻവലിച്ചിരിക്കുകയാണ് റോബർട്ട് വദ്ര. പിന്നീട് ഇന്ത്യൻ പതാക ഉൾപ്പെടുത്തി രണ്ടാമതും ട്വീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ആദ്യത്തെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വോട്ട് ചെയ്ത ശേഷം മഷി പതിപ്പിച്ച വിരൽ ഉയര്‍ത്തിക്കാട്ടുന്ന ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പിലാണ് വദ്ര പരാഗ്വേ പതാകയും കൂട്ടിച്ചേര്‍ത്തത്. വോട്ട് ചെയ്യാൻ എല്ലാവരോടും ആഹ്വാനം ചെയ്തുകൊണ്ടുള്ള കുറിപ്പിനൊപ്പമായിരുന്നു നീലയും വെള്ളയും ചുവപ്പും കലർന്ന പരാഗ്വേ പതാകയും കൂട്ടിച്ചേർത്തത്. നിരവധി ട്രോളുകളാണ് ഇതിനെതിരെ പുറത്തുവന്നത്. 'താനൊരു പരാഗ്വൻ പൗരനാണെന്ന് റോബർട്ട് 2019 മെയ് 12ന് പ്രഖ്യാപിച്ചിരിക്കുകയാണ്', 'സൗത്ത് അമേരിക്കയിലും സ്ഥലം വാങ്ങാൻ തിരയുന്നുണ്ടോ' എന്നെല്ലാമാണ് ട്രോളുകൾ.

MORE IN INDIA
SHOW MORE