ഇരട്ടക്കുട്ടികളുടെ അമ്മയായി ഇറോം ശർമിള; പുതുജീവിതമെന്ന് 'ഉരുക്കു വനിത'

irom-twins
SHARE

മണിപ്പൂരിന്റെ ഉരുക്കു വനിതയും സമരനായികയുമായ ഇറോം ശർമിള അമ്മയായി. ഇരട്ട പെൺകുട്ടികൾക്കാണ് ഇന്നലെ ബെംഗലുരുവിൽ ഇറോം ശർമിള ജന്മം നൽകിയത്. 16 വർശം നിരാഹാര സമരം നടത്തി ശ്രദ്ധേയയാ വനിതയാണ് ഇറോം ശർമിള. 

2017–ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോയുമായി ഇറോം വിവാഹിതയാകുന്നത്.  അതിന്ശേഷം കൊടൈക്കനാലിൽ സ്ഥിരതാമസമാക്കിയ ഇറോം 46–ാം വയസിലാണ് അമ്മയാകുന്നത്. നിക്സ് സഖി, ഓട്ടം ടാര എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. 

'ഇതൊരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്. വളരെ സന്തോഷവതിയാണ്. എനിക്കും ഡെസ്മണ്ടിനും ആരോഗ്യമുള്ള കുട്ടികളെ വേണമെന്ന് മാത്രമായിരന്നു ആഗ്രഹം.' സന്തോഷം ഇറോം ശർമിള പങ്കുവച്ചത് ഇങ്ങനെയാണ്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.