'ജോലിയില്ല, വിവാഹം നടക്കുന്നില്ല; ദയാവധം അനുവദിക്കണം'; മുഖ്യമന്ത്രിക്ക് കത്തയച്ച് യുവാവ്

euthanasia-man
SHARE

സ്ഥിരം ജോലിയില്ലാത്തതും വിവാഹം നടക്കാത്തതും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് യുവാവ്. ദയാവധം അനുവധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനാണ് കത്തയച്ചത്. പൂനെ സ്വദേശിയായ 35കാരന്റെ കത്താണ് രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചത്.

'മാതാപിതാക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകുന്നില്ല. സ്ഥിരം ജോലിയില്ലാത്തത് വലിയ ബുദ്ധിമുട്ടാണ്.  വിവാഹാലോചനകള്‍ വന്നെങ്കിലും ജോലിക്കാര്യം പറഞ്ഞ്  അതെല്ലാം ഒഴിവായിപ്പോയി. വലിയ നിരാശയിലും മാനസിക സമ്മർദ്ദത്തിലുമാണ്'. ദേവിദാസ് ഗെവാരെയുടെ കത്തിൽ ദയാവധം ആവശ്യപ്പെടുന്നതിന് കാരണമായി പറയുന്നത് ഇതാണ്. 

ദേവിദാസ് മികച്ച വിദ്യാഭ്യാസം നേടിയതും നല്ല കുടുംബത്തിൽ നിന്നുമുള്ളയാളാണ്. വിവാഹവിഷയം മാത്രമല്ല പ്രശ്നം, മാതാപിതാക്കളോടുള്ള സ്നേഹവുമാണ് ഇയാളെ നിരാശനാക്കിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.   കത്ത്‌ ലഭിച്ചതിനെത്തുടര്‍ന്ന്‌ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ഇടപെടുകയും യുവാവിന്‌ കൗണ്‍സിലിംഗ്‌ അടക്കമുള്ള സഹായം നല്‍കുകയും ചെയ്‌തു. ഇപ്പോൾ ദേവിദാസിന് മനംമാറ്റം വന്നുവെന്നും സന്തോഷവാനാണെന്നും പൊലീസ് വ്യക്തമാക്കി. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.