പിതാവിന്റെ സംസ്കാരചടങ്ങ് കഴിഞ്ഞ് നേരെ ബൂത്തിലേക്ക്; വോട്ടുചെയ്ത് മടക്കം; കയ്യടി

vote-madhyapradesh-12
SHARE

പിതാവിന്റെ സംസ്കാര ചടങ്ങ് കഴിഞ്ഞ് നേരെ വോട്ട് ചെയ്യാനെത്തിയ യുവാവിന് കയ്യടിച്ച് സോഷ്യൽ മീഡിയ. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം. ചടങ്ങ് കഴിഞ്ഞ് ശിവേന്ദ്ര പ്രതാപ് സിങ് നേരെയത്തിയത് പോളിങ് ബൂത്തിലേക്കാണ്. 

വോട്ട് ചെയ്യുക എന്ന അവകാശം നഷ്ടപ്പെടുത്താത്തതിന് യുവാവിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. പിതാവിന്റെ അവസാന സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കുന്നതിനായി ധരിച്ച വസ്ത്രം പോലും മാറ്റാതെയാണ് യുവാവ് ബൂത്തിലെത്തിയത്. 

വാർത്താ ഏജൻസിയായ എഎൻഐയാണ് യുവാവിന്റെ വെള്ളവസ്ത്രം ധരിച്ച് വോട്ട് ചെയ്യാനെത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 

MORE IN INDIA
SHOW MORE