'മോദിയെ പുറത്താക്കാൻ വാജ്‌പേയി തീരുമാനിച്ചു; എതിർത്തത് അദ്വാനി': വെളിപ്പെടുത്തൽ

modi-vajpayee-11
SHARE

ഗോധ്ര കലാപത്തിന് ശേഷം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നരേന്ദ്രമോദിയെ പുറത്താക്കാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി തീരുമാനിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍. ബിജെപി മുൻ നേതാവ് യശ്വന്ത് സിൻഹയാണ് നിർണായക വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എൽ കെ അദ്വാനയുടെ സമ്മർദ്ദ‌ം മൂലമാണഅ വാജ്‌പേയി തീരുമാനം നടപ്പിലാക്കാതെ ഇരുന്നതെന്നും യശ്വന്ത് സിൻഹ പറയുന്നു. 

2002ലാണ് ഗുജറാത്തിൽ വർഗീയകലാപങ്ങൾ ഉണ്ടായത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി നരേന്ദ്രമോദി രാജിവയ്‌ക്കണമെന്നായിരുന്നു വാജ്‌പേയിയുടെ നിലപാട്‌. രാജിവയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുജറാത്ത് സര്‍ക്കാര്‍ പിരിച്ചുവിടാൻ തീരുമാനമെടുത്തു. അതേ വർഷം ഗോവയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍, വാജ്‌പേയി ഈ തീരുമാനം അറിയിക്കുകയും ചെയ്‌തു. എന്നാല്‍ അദ്വാനിയുടെ ഇടപെടല്‍ തീരുമാനത്തെ മാറ്റിമറിയ്‌ക്കുകയായിരുന്നെന്ന്‌ സിന്‍ഹ പറഞ്ഞു.

"എനിക്ക്‌ കിട്ടിയ വിവരമനുസരിച്ച്‌ അന്ന്‌ വാജ്‌പേയിയുടെ തീരുമാനത്തെ അദ്വാനി എതിര്‍ത്തു. ഗുജറാത്തിലെ മോദിസര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ താന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന്‌ രാജിവയ്‌ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ വാജ്‌പേയിക്ക്‌ തന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നു." മുന്‍ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത്‌ സിന്‍ഹ പറഞ്ഞു.

MORE IN INDIA
SHOW MORE