മല കയറി വരുന്ന കരടി; എറിഞ്ഞുവീഴ്ത്തി ജനം; കണ്ണില്ലാത്ത ക്രൂരത; വിഡിയോ

bear-fall-video
SHARE

‘കണ്ണില്ലാത്ത ക്രൂരത, ഹൃദയം തകരുന്ന കാഴ്ച..’ വാക്കുകളിലങ്ങനെ രോഷം പുകയുകയാണ് ഇൗ വിഡിയോയോട്. ഒരു മിണ്ടാപ്രാണിയോട് മനുഷ്യൻ കാണിച്ച കൊടും ക്രൂരതയുടെ നേർക്കാഴ്ചയാണ് സൈബർ ലോകത്ത് പ്രചരിക്കുന്ന ഇൗ വിഡിയോ. കുത്തനെയുള്ള പർവതം കയറി വരികയായിരുന്നു കരടി. എന്നാൽ മുകളിൽ കാഴ്ചക്കാണാനെത്തിയവർ കല്ലെടുത്ത് എറിഞ്ഞ് കരടിയെ വീഴ്ത്തി. കുത്തനെയുള്ള പർവതത്തിൽ നിന്നും കരണം മറിഞ്ഞ് കുതിച്ചൊഴുകുന്ന പുഴയിലേക്കാണ് പാവം മിണ്ടാപ്രാണി വീണത്.  ജമ്മു കശ്മീരിലെ കാര്‍ഗിലിലാണ് ക്രൂരത അരങ്ങേറിയത്. 

കരടി പാറക്കെട്ടിന് മുകളിലേക്ക് പിടിച്ചു കയറുമ്പോഴാണ് ജനങ്ങള്‍ കല്ലെറിഞ്ഞത്. ഒരു കല്ല് കരടിയുടെ തലയിലാണ് കൊണ്ടത്. ഇതോടെ കരടിയുടെ നിലതെറ്റി പാറക്കെട്ടിന് താഴേക്ക് പതിച്ചു. പാറക്കല്ലില്‍ പലതവണ തട്ടി കരണം മറിഞ്ഞാണ് കരടി തടാകത്തിലേക്ക് വീഴുന്നത്. കരടിക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഇൗ വീഡിയോ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.