മോദി ‘ഇന്ത്യയുടെ ഭിന്നിപ്പിന്റെ മേധാവി’; രൂക്ഷമായി ആക്രമിച്ച് ടൈം മാഗസിന്‍: ചർച്ചച്ചൂട്

modi-time-social-media
SHARE

ലോകപ്രസിദ്ധമായ ടൈം മാഗസിന്റെ പുതിയ കവർ ചിത്രവും തലക്കെട്ടും നിമിഷനേരം കൊണ്ടാണ് രാജ്യത്ത് സജീവ ചർച്ചയാകുന്നത്. തുടർഭരണം സ്വപ്നം കണ്ട് പ്രചാരണത്തിൽ മുന്നോട്ട് കുതിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചാണ് മാഗസിന്റെ തലവാചകം. മാഗസിന്റെ 2019 മേയ് 20 ലക്കം ഏഷ്യന്‍ എഡിഷനില്‍ മോദിയുടെ കവര്‍ ചിത്രത്തോടൊപ്പം ‘ഇന്ത്യയുടെ വിഭജന നായകന്‍’ എന്ന വിശേഷണമാണ് നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷം കൂടി മോദിയെ ചുമക്കേണ്ടി വരുമോ എന്നും ലേഖനത്തില്‍ രൂക്ഷമായി വിമർശിക്കുന്നു.

ഇന്ത്യയിലെ ഹിന്ദു–മു​സ്​ലിം ബന്ധത്തെപ്പറിയാണ് ലേഖനത്തിൽ പരാമർശിക്കുന്നത്. മോദി ഹിന്ദു അനുകൂലവാദിയാണെന്നും ജനങ്ങൾ വീണ്ടും മോദിയെ അധികാരത്തിലെത്തിക്കുമോ എന്ന ചോദ്യവും ലേഖനത്തിൽ പരാമർശിക്കുന്നു. അതിനൊപ്പം പ്രതിപക്ഷ സഖ്യത്തെയും ലേഖനത്തിൽ വിമർശിക്കുന്നു. ദുർബലവും സംഘടിതവുമല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിപക്ഷ കൂട്ടായ്മയെന്നാണ് പ്രധാന വിമര്‍ശനം.  

മുൻപ് 2012ലും 2015ലും നരേന്ദ്രമോദി ടൈം മാഗസിന്റെ കവർ ചിത്രമായിട്ടുണ്ട്. 2015ൽ ടൈം പേഴ്സണൽ ഒാഫ് ഇയർ പുരസ്കാരവുമായി ബന്ധപ്പെട്ട് നടന്ന വോട്ടെടുപ്പിൽ അന്ന് ഏറ്റവും അധികം ആളുകൾ പിന്തുണച്ചത് മോദിയെ ആയിരുന്നു. 2012ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് അദ്ദേഹം ആദ്യമായി ടൈം മാഗസിന്റെ കവർ ചിത്രത്തിലെത്തുന്നത്.

MORE IN INDIA
SHOW MORE