രാജീവ് ഗാന്ധിയുടെ സിഖ് വിരുദ്ധ പ്രസംഗം ആയുധമാക്കി ബി.ജെ.പി

rajiv-gandhi-file-pic
SHARE

കോണ്‍ഗ്രസിനെതിരെയുള്ള പഴയ ആരോപണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി, സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ട് ബിജെപി. ഇന്ദിരാ ഗാന്ധിയുടെ കൊലാപാതകവും അതിന് പിന്നാലെയുണ്ടായ സിഖ് വിരുദ്ധ കലാപവും ബന്ധപ്പെടുത്തി വലിയ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന രാജീവിന്റെ പ്രസംഗഭാഗമാണ് ബിജെപി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 

1984 മറക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് തുടങ്ങുന്ന ട്വീറ്റിനൊപ്പം സിഖ് വിരുദ്ധ കലാപത്തില്‍ ആരോപണ വിധേയരായ സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്ലര്‍ എന്നിവരുടെ ചിത്രവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരിച്ചതെന്ന നരേന്ദ്രമോദിയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതിനുപിന്നാലെ ഐഎന്‍എസ് വിരാട്, രാജീവ് ഗാന്ധി സ്വകാര്യ ടാക്സിയാക്കിയെന്ന് ആക്ഷേപിച്ചും മോദി രംഗത്തെത്തിയിരുന്നു.  

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.