സ്വരയോട് സെൽഫി ചോദിച്ചെത്തി; വിഡിയോ എടുത്ത് മോദി വരുമെന്ന് ‍ഡയലോഗ്; ശേഷം

swara-bhaskar-modi
SHARE

രാജ്യത്തെ മോദീവിമർശകരിൽ മുന്നിൽ നിൽക്കുന്ന താരമാണ് സ്വര ഭാസ്കർ. കൂടെ നിന്ന് സെൽഫി എടുക്കാനെത്തിയ ആള്‍ മോദി അധികാരത്തിൽ വരുമെന്നു പറ‍ഞ്ഞപ്പോഴുള്ള സ്വരയുടെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

സംഭവമിങ്ങനെ: എയർപോർട്ടിൽ വെച്ച് ഒരു യുവാവ് സെൽഫി എടുത്തോട്ടെ എന്നു ചോദിച്ച് സ്വരയുടെ അടുത്തെത്തി. സ്വര സമ്മതവും നല്‍കി. എന്നാൽ സെൽഫിക്കു പകരം ഇയാൾ വിഡിയോ ഷൂട്ട് ചെയ്ത് 'മോദി വീണ്ടും അധികാരത്തിലെത്തും' എന്നാണ് പറഞ്ഞത്. വിഡിയോ ഇയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

പിന്നാലെ യുവാവിന് മറുപടിയുമായി സ്വര ഭാസ്കര്‍ രംഗത്തെത്തി. ‘എയർപോര്‍ട്ടിൽ വെച്ച് ഒരാള്‍‌ എന്നോട് സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചു. ഞാൻ സമ്മതിച്ചു, കാരണം അങ്ങനെ വരുന്നവരെ സാധാരണ നിരാശപ്പെടുത്താറില്ല. പക്ഷേ അയാൾ വിഡിയോ ഷൂട്ട് ചെയ്യുകയാണ് ചെയ്തത്. ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങളാണ് ഭക്തരുടെ മുഖമുദ്രകൾ. ഞാൻ അതിശയപ്പെട്ടു. പക്ഷേ, ഭക്തരെ സന്തോഷിപ്പിക്കാനാകുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു..’ സ്വര പരിഹാസത്തോടെ ട്വീറ്റ് ചെയ്തു.

MORE IN INDIA
SHOW MORE