ചേച്ചിയുടെ സ്കൂട്ടർ സ്വപ്നം; സമ്പാദ്യവുമായി അനിയൻ ഷോറൂമിൽ; ഹൃദ്യം

sister-love-care
SHARE

ചേച്ചിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇൗ 13 വയസുകാരന്റെ സമ്പാദിച്ചത് 62,000 രൂപയാണ്. പക്ഷേ ഇതെല്ലാം ചില്ലറ തുട്ടുകളായിട്ടാണ് അവൻ ശേഖരിച്ചത്. ഇരുചക്രവാഹനം സ്വന്തമാക്കാണമെന്നായിരുന്ന യാഷ് എന്ന് പതുമൂന്നുകാരന്റെ ചേച്ചിയുടെ സ്വപ്നം. രാജസ്ഥാനിലെ ജയ്പൂരിലെ ഹോണ്ട ഷോറൂം വൈകിട്ട് അടയ്ക്കാൻ തുടങ്ങുമ്പോഴാണ് രണ്ട് ബാഗുകളിൽ നിറയെ കോയിനുകളുമായി യാഷ് എത്തിയത്.

ഇത്രയും കോയിൻ എണ്ണിത്തിട്ടപ്പെടുത്താൻ കഴയില്ലെന്ന് അറിയിച്ച് അധികൃതർ ആദ്യം യാഷിനെ മടക്കി അയക്കാൻ തീരുമാനിച്ചു. എന്നാൽ ഇത് താൻ വർഷങ്ങൾ കൊണ്ട് േചച്ചിക്കായി സമ്പാദിച്ചതാണെന്നും ഒരു സ്കൂട്ടർ വാങ്ങണമെന്ന ചേച്ചിയുടെ മോഹമാണ് ഇൗ സമ്പാദ്യത്തിന് പിന്നിലെന്ന് അറിയിച്ചതോടെ ഷോറൂം അധികൃതർ സമ്മതിച്ചു. പിന്നീട് രണ്ടര മണിക്കൂർ കൊണ്ടാണ് ജീവനക്കാർ ഈ കോയിനുകൾ എണ്ണിത്തിട്ടപ്പെടുത്തിയത്. അതുകൊണ്ട് തന്നെ രാത്രി വൈകിയും അവർക്ക് ഷോറൂം  അടയ്ക്കാൻ കഴിഞ്ഞത്. ഇൗ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 

MORE IN INDIA
SHOW MORE