വോട്ടിന് മുമ്പ് അമ്മയെ കണ്ടു; അനുഗ്രഹം വാങ്ങി മോദി; വിഡിയോ

modi-mother
SHARE

തിരഞ്ഞെടുപ്പിന്‍റെ മൂന്നാം ദിനമായ ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്. അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് മോദി രാവിലെ വോട്ട് ചെയ്യാനെത്തയിത്. അഹമ്മദാബാദിലായിരുന്നു മോദിയുടെ വോട്ട്. ഗാന്ധി നഗറിലെത്തി അമ്മയുടെ  അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് മോദി അഹമ്മദാബാദിലെ പോളിംഗ് ബൂത്തിലെത്തിയത്. അമ്മ ഹീരാബെന്നിന്റെ കാൽ തൊട്ട് വണങ്ങുന്നതിന്റെയും ഒരുമിച്ച് മധുരം പങ്കിടുന്നതിന്റെയും വിഡിയോ പുറത്തുവന്നു.

താൻ ഇന്ന് വോട്ട് രേഖപ്പെടുത്തുമെന്ന് മോദി ട്വീറ്റ് ചെയ്തിരുന്നു. നിങ്ങളുടെ വോട്ട് അമൂല്യമാണെന്നും വരും വർഷങ്ങളിൽ രാജ്യത്തിന്റെ ഗതി നിർണ്ണയിക്കാൻ നിങ്ങളുടെ ഒരു വോട്ട് കൊണ്ട് സാധിക്കും എന്നുമായിരുന്നു മോദിയുടെ ട്വീറ്റ്. മോദിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും വോട്ട് രേഖപ്പെടുത്താൻ ഉണ്ടായിരുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 26 സീറ്റിലും ബിജെപി വിജയിച്ചിരുന്നു

MORE IN INDIA
SHOW MORE