കാറിന്റെ ടയറിനുള്ളിൽ രണ്ടായിരത്തിന്റെ കെട്ടുകൾ; പിടിച്ചെടുത്തത് 2.3 കോടി; വിഡിയോ

note-tyre
SHARE

ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആദാ‌യ നികുതി വകുപ്പും പൊലീസും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കർശന പരിശോധനയാണ് നടക്കുന്നത്. ഇതിനോടകം കോടിക്കണക്കിന് രൂപയും രാജ്യത്ത് പിടികൂടി. ഇപ്പോൾ കർണാടകയിൽ  രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത നാലുകോടിയോളം രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്.

ശിവമോഗയിലെ ഭദ്രാവതിയിൽ വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ 2.3 കോടി രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. ബെഗലുരുവിൽ നിന്നും ശിവമോഗയിലേക്ക് പോകുന്ന വാഹനത്തിൽ നിന്നാണ് നോട്ടുകൾ പിടിച്ചെടുത്തത്. രണ്ടായിരം രൂപയുടെ നോട്ടുകളാണ് ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇതിന്റെ വിഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ടയർ മുറിച്ചെടുത്താണ് നോട്ടുകൾ പുറത്തെടുക്കുന്നത്.

MORE IN INDIA
SHOW MORE