വീണ്ടും മോദി വരുമോ..? രജനിയുടെ മറുപടി ഇങ്ങനെ; ഒപ്പമൊരു സര്‍പ്രൈസും: വിഡിയോ

rajinikanth-modi-election
SHARE

രണ്ടാംതവണയും നരേന്ദ്രമോദി അധികാരത്തിലെത്തുമോ? രജനീകാന്തിനോട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താരം ചിരിച്ചു കൊണ്ട് പറഞ്ഞ മറുപടി ഇങ്ങനെ. 23 ന് കൃത്യമായി അറിയാമല്ലോ... ഒരു ചിരിയോടെയാണ് അദ്ദേഹം ഇൗ മറുപടി നൽകിയത്. തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അപ്പോൾ ഉറപ്പായും മൽസരിക്കുമെന്ന് താരം വെളിപ്പെടുത്തി. ലോക്സഭയല്ല തമിഴ്നാട് നിയമസഭയാണ് രജനിയുടെ ലക്ഷ്യമെന്ന് മുൻപ് തന്നെ വാദങ്ങളുയർന്നിരുന്നു. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കും 18  നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പൂര്‍ത്തിയായ സാഹചര്യത്തിലാണ് സൂപ്പര്‍താരത്തിന്‍റെ പ്രതികരണം. 

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ പരാജയപ്പെട്ടാൽ സർക്കാരിന് ഭരണം നഷ്ടമാകും. അങ്ങനെ വന്നാൽ തമിഴകം വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കും. ഇത് മുന്നിൽ കണ്ടാണ് രജനികാന്തിന്റെ പുതിയ നീക്കം. രജനിക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പാർട്ടിയുമായി തമിഴകത്ത് ലോക്സഭ തിരഞ്ഞെടുപ്പിലും കരുത്ത് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്.

MORE IN INDIA
SHOW MORE