അശ്രദ്ധയോ ബ്രേക്ക് പോയതോ?; ബൈക്കും കാറും ഇടിച്ചു തെറിപ്പിച്ച് ലോറി; വിഡിയോ വൈറൽ

bike-lorry
SHARE

റോഡപകടങ്ങളുടെ പ്രധാന കാരണങ്ങൾ പലപ്പോഴും അശ്രദ്ധയും അമിത വേഗവും ബ്രേക്ക് നഷ്ടപ്പെടുന്നതുമൊക്കെയാണ്. മറ്റു വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയില്ലായ്മയും അപകടങ്ങള്‍ക്ക് കാരണമാകുന്നു.  അത്തരത്തിലൊരു അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

അശ്രദ്ധമായി റോഡ് ക്രോസ് ചെയ്യുന്ന ബൈക്കാണ് ഇവിടെ അപകടത്തിന് കാരണമായത്. ക്രോസ് ചെയ്ത് വരുന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിച്ച ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നു. ബൈക്കിനെയും എതിരെ വന്ന ഒരു കാറിനെയും ലോറി ഇടിച്ച് തെറിപ്പിച്ച് മുൻപോട്ട് നീങ്ങുന്നത് വിഡിയോയിൽ കാണാം. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാം. അപകടം നടന്നിരിക്കുന്നത് രാജസ്ഥാനിലാണ്. മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ല.

MORE IN INDIA
SHOW MORE