ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം, രണ്ട് നടിമാർ കൊല്ലപ്പെട്ടു

serial-actress-accident
SHARE

തെലങ്കാനായിലെ വിക്രബമാദിൽ വാഹനാപകടത്തിൽ രണ്ട് സീരിയൽ നടിമാർ കൊല്ലപ്പെട്ടു. തെലുങ്ക് നടിമാരായ ഭാർഗവിയും (20), അനുഷ് െറഡ്ഡി(22)യുമാണ് മരിച്ചത്. ഒരു സീരിയലിന്റെ ചിത്രീകരണം പൂർത്തിയാക്കി ഹൈദരാബാദിലേക്കു മടങ്ങുകയായിരുന്നു ഇരുവരും.

ഭാർഗവി സംഭവസ്ഥലത്തും അനുഷ ആശുപത്രിയിൽ വച്ചും മരിച്ചു. വിക്രമാബാദിലെ അനന്തഗിരി കാട്ടിലായിരുന്നു ഷൂട്ടിങ്. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു.
മുത്യാല മുഗ്ഗു എന്ന പ്രശസ്ത സീരിയലിലെ നടിയാണ് ഭാർഗവി.

MORE IN INDIA
SHOW MORE