ധർമപുരിയിൽ അഭിമാനപോരാട്ടം; രണ്ടാം ജയം തേടി അന്‍പുമണി രാംദാസ്

anpumani
SHARE

തമിഴ്നാട്ടിലെ ധര്‍മപുരി, അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. രാഷ്ട്രീയ ശത്രുക്കളായിരുന്ന പാട്ടാളി മക്കള്‍ കക്ഷിയും അണ്ണാ ഡിഎംകെയും സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേ സമയം മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് ഡിഎംകെ.

വണ്ണിയാര്‍ സമുദായത്തിനിടയില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടിയാണ് പാട്ടാളി മക്കള്‍ കക്ഷി. എന്നാല്‍ അണ്ണാ ഡിഎംകെയുമായും ബിജെപിയുമായും സഖ്യം രൂപീകരിച്ചതോടെ സമുദായത്തിലെ പ്രമുഖര്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. എങ്കിലും പാര്‍ട്ടിക്കും  സമുദായത്തിനും  സ്വാധീനമുള്ള മണ്ഡലമായ ധര്‍മപുരിയില്‍  പിഎംകെ യുവജനവിഭാഗം അധ്യക്ഷന്‍ അന്‍പുമണി രാമദാസ് രണ്ടാം ജയം തേടിയിറങ്ങുകയാണ്. അതിന്‍റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. 

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാരിനോട് കലഹിച്ചതെന്നും അധികാരത്തിന്‍റെ ഭാഗമായാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നും അന്‍പുമണി മനോരമ ന്യൂസിനോട് പറഞ്ഞു. അണ്ണാ ഡിഎംകെ – പിഎംകെ സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ മുതലെടുത്ത്, 2009ല്‍ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള പതിനെട്ടടവും പയറ്റുകയാണ് ഡിഎംകെ.

MORE IN INDIA
SHOW MORE