മണ്ഡലം തിരികെപിടിക്കും; മധുരയിൽ പ്രതീക്ഷയോടെ സിപിഎം

madurai
SHARE

തമിഴ്നാട്ടില്‍ സിപിഎമ്മിന് ഏറെ ജയപ്രതീക്ഷയുള്ള മണ്ഡലമാണ് മധുര. എഴുത്തുകാരന്‍ എസ്.വെങ്കടേശനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. സിനിമ താരങ്ങളടക്കം പ്രചാരണത്തിനിറങ്ങിയ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

2004ലാണ് അവസാനമായി മധുരയില്‍ സിപിഎം സ്ഥാനാര്‍ഥി ജയിച്ചത്.. ഇത്തവണ ഡിഎംകെ–കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായതോടെ, ഒന്നര പതിറ്റാണ്ടിന് ശേഷം മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. സഖ്യവും സ്ഥാനാര്‍ഥിയുടെ പൊതു സ്വീകാര്യതയും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം അണ്ണാ ഡിഎംകെ വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുള്ളതും അനുകൂലമാകും.  നടന്‍ സമുദ്രകനിയടക്കമുള്ള താരങ്ങള്‍ വെങ്കടേശന് വേണ്ടി പ്രചാരണത്തിനെത്തി. 

മധുരയെ ആഴത്തിലറിയാമെന്നും ജയം ഉറപ്പാണെന്നും സ്ഥാനാര്‍ഥി പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡിഎംകെ അധ്യക്ഷന്‍ എംകെ.സ്റ്റാലിനും വോട്ടഭ്യര്‍ഥനയുമായി മധുരയിലെത്തിയിരുന്നു. മധുര നോര്‍ത്ത് എം.എല്‍.എ രാജന്‍ ചെല്ലപ്പയുടെ മകന്‍ രാജ് സത്യനാണ് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.