കന്നടമണ്ണിൽ പുത്തൻ താരമാകാനൊരുങ്ങി പ്രജ്വൽ രേവണ്ണ

revanna
SHARE

കർണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഗൗഡ കുടുംബത്തിലെ പുത്തൻ താരമാകാനൊരുങ്ങുകയാണ് ദേവഗൗഡയുടെ കൊച്ചുമകനും പൊതുമരാമത്ത് മന്ത്രി രേവണ്ണയുടെ മകനുമായ പ്രജ്വൽ രേവണ്ണ. പതിറ്റാണ്ടുകളായി  കൈവശം വച്ചിരുന്ന ഹാസനിൽ നിന്ന് സ്വയം പിൻമാറിയാണ് ദേവഗൗഡ കൊച്ചു മകന്റെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയത്. കുടുംബാധിപത്യമെന്നത് ചീറ്റിപ്പോയ ആരോപണമെന്ന് പ്രജ്വൽ മനോരമ ന്യൂസിനോട് പറഞ്ഞു.

29 വയസ് ,പാൻസും ഷർട്ടും കാതിൽ കടുക്കനും. ചെല്ലുന്നിടത്തെല്ലാം തടിച്ച് കൂടുന്ന ആൾക്കൂട്ടം. തെന്നിന്ത്യൻ സിനിമാ സ്റ്റൈലിലാണ് പ്രജ്വലിന്റെ വോട്ട് യാത്രകൾ. കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്നത് തന്നെ പ്രചാരണായുധം.

പ്രധാനമന്ത്രിക്കാലം മുതൽ സ്വന്തം തട്ടകമായിരുന്ന ഹാസൻ  മണ്ഡലം വിട്ടു നൽകി ദേവഗൗഡയാണ് പ്രജാലിന്റെ വരവ് അറിയിച്ചത്. മൂത്ത മകനെ മുഖ്യമന്ത്രിയും ഇളയ മകനെ മന്ത്രിയുമാക്കിയതിന് പിന്നാലെ കൊച്ചു മക്കളെയും അധികാരത്തിലേക്ക് ആനയിക്കുന്ന കുടുംബ വാഴ്ചക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുത്തച്ഛനെപ്പോലെ കർഷകരെ ലക്ഷ്യമിട്ടാണ് ഇളം തലമുറയും യാത്ര തുടങ്ങുന്നത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.