111 കർഷകര്‍, മുന്‍ ജവാൻ, ജഡ്‍‍ജി; മോദിക്കെതിരെ മത്സരിക്കാന്‍ വൻപട

modi-n
SHARE

വാരണാസിയില്‍ പ്രിയങ്ക മോദിക്കെതിരെ മത്സരിക്കാനാത്തുമോ എന്ന കാര്യത്തിൽ അന്തിമതീരുമാനം ഇതുവരെയും ആയിട്ടില്ല. അപ്പോഴും മോദിക്കെതിരെ പോരാടാൻ അരയും തലയും മുറുക്കി ഒരൂകൂട്ടമാളുകൾ രംഗത്തുണ്ട്. 

മോദിയുടെ അപരൻ അഭിനന്ദൻ പതക് മാത്രമല്ല, റിട്ടയർ തെയ്ത ഹൈക്കോടതി ജഡ്‍ജി സിഎസ് കർണന്‍, ബിഎസ്എഫ് മുന്‍‌ ജവാൻ തേജ് ബഹദൂർ യാദവ്, എന്നിവർ മോദിക്കെതിരെ മത്സരിക്കുന്നുണ്ട്. 

''പട്ടാളക്കാർ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ എനിക്ക് വെളിച്ചത്തു കൊണ്ടുവരണം. പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ മൽസരിച്ചാൽ എന്‍റെ ശബ്ദം കേൾക്കുമെന്നാണ് പ്രതീക്ഷ'',  തേജ് ബഹദൂർ പറയുന്നു. 

തമിഴ്നാട്ടില്‍ നിന്നുള്ള 111 കര്‍ഷകരും മോദിക്കെതിരെ മത്സരിക്കുന്നുണ്ട്. 

എതിരാളികളിൽ ഏറ്റവും പ്രധാനി ദലിത് നേതാവ് ചന്ദ്രശേഖർ ആസാദ് ആണ്. മാർച്ച് 30 ന് വരണാസിയിൽ ഇദ്ദേഹം റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.