രാഹുലിനെയും സോണിയെയും അപമാനിച്ച് ഹിമാചൽ ബി.ജെ.പി അധ്യക്ഷൻ: വിഡിയോ, രോഷം

satpal-singh-satti-onrahul-gandhi
SHARE

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അമ്മ സോണിയ ഗാന്ധിയെയും അതിരൂക്ഷമായി ഭാഷയിൽ അപമാനിച്ച് ഹിമാചൽ പ്രദേശ് ബി.ജെ.പി. അധ്യക്ഷൻ സത്പാൽ സിംഗ് സാറ്റി. രാഷ്ട്രീയ മര്യാദകൾ എല്ലാം ലംഘിച്ചാണ് ബിജെപി നേതാവിന്റെ പ്രസ്താവന. മോദിക്കെതിരെയുള്ള കോൺഗ്രസിന്റെ പ്രയോഗമായ ‘കാവൽക്കാരൻ കള്ളനാണ്’ എന്ന പ്രയോഗത്തെ വിമർശിച്ച്കൊണ്ട് സംസാരിക്കവേയാണ് സാറ്റി ഇത്തരത്തിൽ രാഹുൽ ഗാന്ധിയെ അപമാനിച്ചത്.

‘കാവൽക്കാരൻ കള്ളനാണ് എന്നാണ് രാഹുൽ പറയുന്നത്. സഹോദരാ, നിങ്ങളുടെ അമ്മ ജാമ്യം കിട്ടിയതിന്റെ പിൻബലത്തിലാണ് ജീവിക്കുന്നത്, നിങ്ങളുടെ സഹോദരീഭർത്താവും അങ്ങനെയാണ്, നിങ്ങളും അങ്ങനെ തന്നെ. എന്നാൽ മോദിക്ക് ജാമ്യം ആവശ്യമില്ല. അദ്ദേഹത്തിനെതിരെ കേസോ കുറ്റപത്രമോ ഇല്ല. പിന്നെ നിങ്ങൾ എങ്ങനെയാണ് ഒരു ജഡ്‌ജിയെപ്പോലെ അദ്ദേഹത്തെ കള്ളനെന്ന് വിളിക്കുന്നത്?’ സാറ്റി പറഞ്ഞു.

ഇതിന് ശേഷമാണ്  ഫെയ്സ്ബുക്കിൽ കണ്ട വാചകം നിങ്ങൾക്ക് മുൻപിൽ വായിക്കാം എന്ന് പറഞ്ഞുകൊണ്ട് സാറ്റിയുടെ തെറിവിളി. ‘രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ നിങ്ങൾ ‘മാദർചോദ്’ ആണെന്ന് ഞാൻ പറയും.’ സാറ്റിയുടെ വാക്കുകൾക്ക് നിറഞ്ഞ കയ്യടിയാണ് ബി.ജെ.പി. പ്രവർത്തകർ ഉൾപ്പെട്ട സദസ്സിൽ നിന്നും ലഭിച്ചത്. അതേസമയം സാറ്റിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.