മകനെ ബിജെപി സ്ഥാനാർത്ഥിയാക്കി; ചൗധരി ബിരേന്ദർ സിങ് രാജി പ്രഖ്യാപിച്ചു

chowddry
SHARE

കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ചൗധരി ബിരേന്ദർ സിങ് രാജി പ്രഖ്യാപിച്ചു. കുടുംബവാഴ്ചക്കെതിരെ പോരാടാനാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. ബിരേന്ദർ സിങ്ങിന്റെ മകനാണ് ഹിസാറിലെ സ്ഥാനാർഥി. ഭാര്യ എം എൽ എയാണ്. 

ഹരിയാനയിലെ BJP സ്ഥാനാർഥി പട്ടികയിൽ മകൻ ബിജേന്ദ്ര സിങ് ഇടംപിടിച്ചതോടെയാണ് ബി രേന്ദർ സിങ് രാജി തീരുമാനം പ്രഖ്യാപിച്ചത്.കുടുംബവാഴ്ചയും സ്വജനപക്ഷപാതവും ബിജെപിയുടെ രീതിയല്ലെന്ന് സിങ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ സജീവമായി തുടരുന്ന താൻ കുടുംബവാഴ്ചക്കെതിരെ പോരാടും. രാജിക്കാര്യത്തിൽ അന്തിമ തീരുമാനം അമിത് ഷായുടെതാണെന്നും അദ്ദേഹം വ്യക്തമാക്കി.  37 കാരൻ ബിജേന്ദ്ര സിങ് ഐഎഎസ് ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്.ബി രേന്ദർ സിങ്ങിന്റെ ഭാര്യ പ്രേം ലതാ സിങ് നിലവിൽ എം.എൽ എയാണ്.നാലു ദശാബ്ദത്തിന് ശേഷം 2014ലാണ്  ചൗധരി ബിരേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.  

MORE IN INDIA
SHOW MORE