‘വന്ദേമാതരം’ തെറ്റിപ്പാടിയെന്ന് ബിജെപി നേതാവ്; ശരിക്കു പാടൂവെന്ന് റിപ്പോർട്ടർ; കുഴങ്ങി: വിഡിയോ

vande-mataram-bjp-leader
SHARE

പ്രതിപക്ഷം വന്ദേ മാതരം പാടുന്നത് തെറ്റായാണെന്ന് വിമർശിച്ച ബിജെപി നേതാവിന് അതേ നാണയത്തില്‍ മറുപടി. വന്ദേമാതരം തെറ്റായാണ് പ്രാദേശികപാര്‍ട്ടികൾ പാടിയതെന്നും  രാജ്യത്തെ അപമാനിക്കുകയും ചെയ്തെന്നുമായിരുന്നു ഉത്തർപ്രദേശിലെ മൊറാദാബാദിലുള്ള ബിജെപി പ്രവർത്തകൻ ശിവം അഗർവാള്‍ വിമർശിച്ചത്. എങ്കിൽ താങ്കൾ ശരിയായി പാടൂ എന്ന് അഭിമുഖത്തിനിടെ 

സ്വകാര്യചാനൽ റിപ്പോർട്ടർ ആവശ്യപ്പെട്ടപ്പോള്‍ മൊബൈല്‍ ഫോണിൽ നോക്കിനിൽക്കാനേ അഗര്‍വാളിനായുള്ളൂ. 

ബിജെപിയുടെ തിരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു സംഭവം. മോദി എന്താണ് റാലിക്കു ശേഷം പറഞ്ഞതെന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ വന്ദേ മാതരം പാടാൻ നാണക്കേട് തോന്നുന്നവരെ കണ്ടെത്താൻ പറഞ്ഞെന്നായിരുന്നു മറുപടി. 

ചാനൽ റിപ്പോർട്ടറാണ് ഇയാളോട് വന്ദേമാതരം പാടാൻ ആവശ്യപ്പെട്ടത്. വന്ദേമാതരത്തിന്‍റെ ചരിത്രം ചോദിച്ചപ്പോഴും കൃത്യമായി പറയാൻ അഗർവാളിനായില്ല. തുടർന്ന് ജനഗണമന പാടാൻ ആവശ്യപ്പെട്ടു. അതിനും ഇയാൾക്ക് സാധിച്ചില്ല. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.