ഡിഎംകെ-കോൺഗ്രസ് പ്രവര്‍ത്തകന്‍റെ മർദനമേറ്റ് മോദി ആരാധകന്‍ മരിച്ചെന്ന് ആരോപണം

govindarajan
Image Courtesy: India Today
SHARE

തമിഴ്നാട്ടിലെ മോദി ആരാധകൻ മരിച്ചത് ഡിഎംകെ-കോൺഗ്രസ് പ്രവർത്തകന്‍റെ മർദനമേറ്റെന്ന് ആരോപണം. മോദിക്കു വേണ്ടി പ്രചാരണരംഗത്തു സജീവമായ ഗോവിന്ദരാജൻ എന്ന 75 കാരനാണ് മരിച്ചത്. മോദിയുടെയും ജയലളിതയുടെയും ചിത്രങ്ങൾ ഷർട്ടിൽ ഒട്ടിച്ചാണ് ഇയാൾ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോയിരുന്നത്.  എംജിആറിൻറെയും വലിയ ആരാധകനാണ് ഗോവിന്ദരാജ്

സംഭവവുമായി ബന്ധപ്പെട്ട് ഡിഎംകെ-കോണ്‍ഗ്രസ് പ്രവർത്തകൻ ഗോപിനാഥ് എന്നയാൾ അറസ്റ്റിലായി, 

എഐഡിഎംകെ-ബിജെപി സഖ്യത്തിന് വോട്ടു ചോദിക്കാനെത്തിയ ഗോവിന്ദരാജിനെ ഗോപിനാഥ് കയ്യേറ്റം ചെയ്തെന്നാണ് പൊലീസ് പറയുന്നത്. അടിയേറ്റ ഗോവിന്ദരാജ് താഴെ വീണു. മണിക്കൂറുകൾക്കു ശേഷം രാത്രി 9 മണിക്കാണ് ഇയാൾ മരിച്ചത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.