മോദിക്ക് വോട്ട് ചെയ്യാന്‍ വിദേശത്തെ ജോലി ഉപേക്ഷിച്ച് യുവാവ്

sudheendra
SHARE

മോദിക്ക് വോട്ടു ചെയ്യാന്‍ ആസ്ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് യുവാവ്. മംഗളൂരു സ്വദേശി സുധീന്ദ്ര ഹെബ്ബാറാണ് താൻ ഏറെ ആരാധിക്കുന്ന മോദിക്ക് വോട്ടു ചെയ്യാന്‍ സിഡ്നി വിമാനത്താവളത്തിലെ ജോലി വിട്ടത്. പോളിങ്ങ് ദിവസം അവധി കിട്ടില്ലെന്നറിഞ്ഞതോടെയാണ് ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. 

കഴിഞ്ഞ വർഷമാണ് സിഡ്നി വിമാനത്താവളത്തിൽ സ്ക്രീനിങ് ഓഫീസറായി സുധീന്ദ്ര ജോലിയിൽ പ്രവേശിച്ചത്. ഈ വർഷം ഏപ്രിലിൽ നാട്ടിലേക്കു വരാനാകുമെന്നും വോട്ട് ചെയ്യാനാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ ഈസ്റ്ററും റമദാനും ആയതിനാൽ യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. അവധി നീട്ടി കിട്ടിയില്ല. ഏപ്രിൽ അഞ്ച് മുതൽ 12 വരെ മാത്രമേ അവധി കിട്ടിയുള്ളു. രണ്ടാമതൊന്ന് ആലോചിക്കാതെ സുധിന്ദ്ര ജോലി ഉപേക്ഷിക്കുകയും ചെയ്തു. 

''ലോകത്തിൻറെ പല ഭാഗത്തുള്ള ആളുകളുമായി ഇടപ്പെടാറുണ്ട്. ഇന്ത്യയ്ക്ക് വലിയ ഭാവിയുണ്ടെന്ന് അവരൊക്കെ പറയുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ മുഖച്ഛായ മാറ്റിയത്. അദ്ദേഹമാണ് ഇന്ത്യയുടെ വിജയത്തിന് പിന്നിൽ.എന്റെ മാതൃരാജ്യം സംരക്ഷിക്കാൻ എനിക്കൊരിക്കലും അതിർത്തിയിൽ പോകാൻ കഴിയില്ല. എന്റെ അവകാശം സംരക്ഷിക്കാനും വോട്ട് ചെയ്യുക എന്ന കടമ നിർവ്വഹിക്കാനും മാത്രമേ എനിക്ക് കഴിയുകയുള്ളൂ'', സുധീന്ദ്ര പറയുന്നു. 

ഓസ്ട്രേലിയയിലെ പെർമനെന്റ് റെസിഡൻസി കാർഡ് ഉടമയാണ് ഇയാള്‍‌‍. ഭാര്യ ഫിജി സ്വദേശിയാണ്. മറ്റൊരു ജോലി കണ്ടെത്തുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ അല്ലെന്ന് സുധീന്ദ്ര പറയുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ തിരിച്ച് സിഡ്നിക്കുള്ളുവെന്നും സുധീന്ദ്ര വ്യക്തമാക്കി. 

MORE IN INDIA
SHOW MORE