ടോളിൽ തടഞ്ഞു; ജീവനക്കാരനെ ബോണറ്റിലാക്കി കാർ പാഞ്ഞത് 6 കിലോ മീറ്റർ; വിഡിയോ

Overspeed
SHARE

ഗുരുഗ്രാമിൽ ടോൾ പ്ലാസയിൽ നിർത്താതെ പോയ കാർ തടയാൻ ശ്രമിച്ച ജീവനക്കാരൻ 6 കിലോമീറ്ററോളം ബോണറ്റിനു മുകളിൽ തൂങ്ങിക്കിടന്നു. ഇതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കാർ ഡ്രൈവർ ജീവനക്കാരനേയും കൊണ്ട് മനപൂർവം വണ്ടി ഒാടിക്കുകയായിരുന്നു.

‘നീ എന്റെ കാർ തടയും അല്ലെ? പൊലീസുപോലും ഇതു ചെയ്യില്ല’ എന്ന് കാർ ഡ്രൈവർ ആക്രോശിച്ചുകൊണ്ടിരുന്നു. 100 കിലോമീറ്റർ വേഗതയിലാണ് കാർ ഓടിച്ചതെന്നും പറയുന്നു. 

ടോൾ ബൂത്തുകളിലെ ജീവനക്കാരും വണ്ടി ഉടമകളും തമ്മിൽ പ്രശ്നങ്ങൾ സാധരാണമാണെങ്കിലും ഇൗ ഡ്രൈവറുടെ ക്രൂരത കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും.

വിഡിയോ കാണാം 

MORE IN INDIA
SHOW MORE