എന്‍റെ അമ്മയിൽ‌ നിന്നും എന്തൊക്കെ പഠിക്കണം? ചർച്ചയായി പ്രിയങ്കയുടെ ട്വീറ്റ്

PTI4_12_2014_000118B
SHARE

അമ്മ സോണിയ ഗാന്ധിയെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. റായ് ബറേലിയിൽ സോണിയ നാമനിർദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെയാണ് പ്രിയങ്കയുടെ ട്വീറ്റ്. രാഹുൽ ഗാന്ധിക്കും റോബർട്ട് വാദ്രക്കുമൊപ്പമെത്തിയാണ് സോണിയ പത്രിക സമർപ്പിച്ചത്. 

''എല്ലാ രാഷ്ട്രീയനേതാക്കൻമാരും സ്ഥാനാർഥികളും റായ്ബറേലിയിലെ ജനങ്ങളോടുള്ള അമ്മയുടെ സമര്‍പ്പ‌ണം കണ്ടുപഠിക്കണം. രാഷ്ട്രീയമെന്നാൽ പൊതുപ്രവർത്തനവും ആത്മസമർപ്പണവുമാണ്. അതിനുള്ള അവസരം ആർക്കൊക്കെ ലഭിക്കുന്നോ അവരൊക്കെ ജനങ്ങളോട് നന്ദിയുള്ളവരായിരിക്കണം'', പ്രിയങ്ക ട്വീറ്റ് ചെയ്തു. 

റായ് ബറേലിയിൽ നിന്ന് തുടർച്ചായിയ നാലാം തവണയാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. പ്രിയങ്കക്കും രാഹുലിനുമൊപ്പമുള്ള പൂജക്കു ശേഷമാണ് പത്രിക സമർപ്പിക്കാനെത്തിയത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.