ജനങ്ങളെ ജെഡിഎസ് ഭയപ്പെടുന്നു; വോട്ടർമാർ തനിക്കൊപ്പമാണന്ന് സുമലത

Sumalatha-in-election-campaign
SHARE

തന്നെ പരാജയെപ്പെടുത്താന്‍ ഗൗഡ കുടുംബം എതറ്റംവരെയും പോകുമെന്ന് മണ്ഡ്യയിലെ സ്വതന്ത്രസ്ഥാനാര്‍ഥി സുമലത. മണ്ഡലത്തിലെ ജനങ്ങളെ ദള്‍ ഭയപ്പെടുന്നതിനാലാണ് ഇത്തരം നീക്കങ്ങളെന്നും സുമലത മനോരമ ന്യൂസിനോട് പറഞ്ഞു. 

ബി.ജെ.പിക്കൊപ്പം അതൃപ്തരായ കോണ്‌ഗ്രസ് പ്രവര്‍ത്തകരുമൊന്നിച്ചാണ് സുമലതയുടെ പ്രചാരണം പുരോഗമിക്കുന്നത്. തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനൊപ്പം തന്നെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളും ശക്തമാണെന്നാണ് സുമലതയുടെ ആരോപണം. മുഖ്യമന്ത്രി കുമാരസ്വാമിയടക്കം അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നെന്നും സുമലത കുറ്റപ്പെടുത്തി. 

വര്‍ഷങ്ങളായി ജെ.ഡി.എസ് മണ്ഡ്യയിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും, അത് കൊണ്ട് തന്നെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും സുമലത പറഞ്ഞു. 

ജെ.ഡി.എസിന് ഇത്തവണ നിര്‍ണായക പോരാട്ടമാണ് മണ്ഡ്യയില്‍ . അംബരീഷിന് ലഭിച്ച പിന്തുണ തനിക്കുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സുമലത. ഇനി കര്‍ണാടകയുടെ പ‍ഞ്ചസാരക്കിണ്ണം ആര്‍ക്ക് മധുരിക്കുമെനന്നതാണ് ചോദ്യം.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.