സ്മൃതി ഇറാനിയുടെ അമേഠിയിലെ മുഖ്യസഹായി കോൺഗ്രസിൽ; ബിജെപിക്ക് തിരിച്ചടി

ravi-dutt-misra
SHARE

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മുഖ്യസഹായി രവിദത്ത് മിശ്ര കോൺഗ്രസിൽ ചേർന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെയാണ് മിശ്രയുടെ കോണ്‍ഗ്രസ് പ്രവേശം.  സമൃതി ഇറാനിയെ അമേഠിയിലേക്ക് കൊണ്ടുവന്നത് മിശ്രയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. അമേഠിയിലെ ബിജെപിയുടെ മുഖ്യപ്രചാരകരിലൊരാൾ കൂടിയായിരുന്നു മിശ്ര. സ്മൃതി ഇറാനി മണ്ഡലത്തിൽ സന്ദർശനത്തിനെത്തുമ്പോൾ ഇദ്ദേഹത്തിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്. 

കോൺഗ്രസിന്‍റെ ഉരുക്കു കോട്ടകളിലൊന്നാണ് അമേഠി. ഇത്തവണയും രാഹുൽ ഗാന്ധി മണ്ഡലത്തിൽ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. കോൺഗ്രസ് പ്രതീക്ഷകൾക്ക് ഊർജം പകർന്നുകൊണ്ടാണ് രവിദത്ത് മിശ്രയുടെ വരവ്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.