സ്മൃതി ഇറാനിയുടെ യോഗ്യത പ്ലസ് ടു; കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്; വിഡിയോ

smriti-priyanka-12
SHARE

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ബിരുദപഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി. സ്മൃതി പണ്ട് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് സീരിയൽ 'ക്യൂൻകി സാസ് ഭീ ബഹൂ ഥീ' ടൈറ്റിൽ ഗാനത്തിന്റെ പാരഡി പാടിയാണ് പ്രിയങ്കയുടെ ട്രോൾ. 

സ്മൃതി ഇറാനി അഭിനയിക്കുന്ന ഒരു പുതിയ സീരിയൽ വരുന്നുണ്ട്. 'ക്യൂൻകി സാസ് ഭീ ബഹൂ ഥീ' എന്നാണ് സീരിയലിന്റെ പേര്. കാരണം, മന്ത്രിജിയും ഒരിക്കൽ ബിരുദധാരിയായിരുന്നു. 

'ക്വാളിഫിക്കേഷന്‍റെ രൂപം മാറുന്നു. പുതിയ പുതിയ അവകാശവാദങ്ങൾ വരുന്നു, ഒരു ഡിഗ്രി വരുന്നു, ഒരു ഡിഗ്രി പോകുന്നു, വരുന്ന പത്രികയും പുതിയതാണല്ലോ', (പാ‍ട്ടിന്‍റെ ഏകദേശ പരിഭാഷ) .. ഇങ്ങനെ പോകുന്നു പ്രിയങ്ക ചതുർവേദിയുടെ പാ‍ട്ട്.

യേൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയെന്നായിരുന്നു 2014 ആഗസ്റ്റിൽ സ്മൃതി പറഞ്ഞത്. 2004-ൽ ചാന്ദ്നി ചൗകിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്മൃതി ഇറാനി, ദില്ലി സർവകലാശാലയിൽ നിന്ന് 1996-ൽ ബി എ ബിരുദം നേടിയെന്നായിരുന്നു എഴുതിയിരുന്നത്.

2014ൽ അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ പത്രിക നൽകിയപ്പോൾ ബി കോം പഠനം പൂർത്തിയാക്കിയെന്ന് പറഞ്ഞു. ഏറ്റവുമൊടുവിൽ 2019ല്‍ പഠനം പൂര്‍ത്തിയാക്കിയില്ലെന്ന് വെളിപ്പെടുത്തി. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.