വോട്ടര്‍മാര്‍ക്ക് മുന്നില്‍ നാഗനൃത്തം ചെയ്ത് കര്‍ണാടക മന്ത്രി നാഗരാജ്: വിഡിയോ

nagin-dance
SHARE

പലതരം കാഴ്ചകളുടെ കാലം കൂടിയാണ് തിരഞ്ഞെടുപ്പ് കാലം. വ്യത്യസ്തമായ പല പ്രചാരണങ്ങൾക്കും ഈ കാലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ വോട്ടർമാർക്കുമുന്നിൽ നാഗനൃത്തം ചെയ്യുന്ന മന്ത്രി നാഗരാജിന്റെ വിഡിയോ വൈറലാണ്. കർണാടകയിലെ ഭവനനിർമാണ മന്ത്രിയാണ് മന്ത്രി എംടിബി നാഗരാജ്.

കർണാടകയിലെ കതിഗണഹള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൊവ്വാഴ്ച്ച എത്തിയതാണ് നാഗരാജും സംഘവും. ഒരു മ്യൂസിക്ക് ബാൻഡ് സംഘവും ഇവർക്കൊപ്പമുണ്ടായിരുന്നു. പ്രചാരണം കൊഴുപ്പിക്കാൻ ബാൻഡ് സംഘം നാഗനൃത്തത്തിന്റെ രാഗം വായിച്ചു. ഇത് കേട്ടതും മന്ത്രി പേരിനെ അന്വർഥമാക്കുന്ന രീതിയിൽ നാഗനൃത്തം ചെയ്യാൻ തുടങ്ങി. സ്വന്തം പ്രായം പോലും മറന്നായിരുന്നു മന്ത്രിയുടെ പാമ്പാട്ടം. അറുപത്തിയേഴുകാരനായ മന്ത്രിക്കൊപ്പം അണികളും ചേർന്നതോടെ നാഗനൃത്തം വൻ വൈറലായി മാറി.  കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്ര മന്ത്രിയുമായ വീരപ്പ മൊയ്‍ലിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചാണ് മന്ത്രി എത്തിയത്.

MORE IN INDIA
SHOW MORE