പ്രചാരണത്തിനിടെ കയറിപ്പിടിച്ചു; മുഖത്ത് ആഞ്ഞടിച്ച് ഖുഷ്ബു: വിഡിയോ

kushboo-viral-video
SHARE

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തെന്നിന്ത്യൻ താരം ഖുശ്ബുവിനെ തിരക്കിനിടെ കയറിപ്പിടിച്ച യുവാവിന്റെ കരണത്തടിച്ച് താരം. െബംഗലൂരുവിലെ ഇന്ദിരനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് ഖുശ്ബു പ്രചാരണത്തിനെത്തിയത്. ആൾക്കൂട്ടത്തിന് ഇടയിലൂടെ കടന്നുപോകുമ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായത്. ആരാധകരെയും പ്രവർത്തകരെയും കൈവീശി കാണിച്ച് താരം മടങ്ങുമ്പോൾ തിരക്കിനിടയിൽ നിന്ന് ഒരാൾ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. ഉടൻ തന്നെ ഖുശ്ബു തിരിഞ്ഞുവന്ന് അയാളുടെ മുഖത്ത് ആഞ്ഞ് അടിക്കുകയും ചെയ്തു. ഇൗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്.

ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, ബെംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നുവരുമ്പോഴാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ഖുശ്ബു പറയുന്നു. മുഖത്ത് അടികിട്ടിയതോടെ ഇയാൾ പിന്നിലേക്ക് ഒാടി മാറി. പൊലീസുകാരൻ ഇയാളെ പിടികൂടുന്നതും വിഡിയോയിൽ കാണാം.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.