ബിരുദം പൂർത്തിയാക്കിയില്ല; ഒടുവിൽ വെളിപ്പെടുത്തി; പത്രികയിൽ സ്മൃതി ഇറാനി

smriti-bjp-up
SHARE

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ് അമേഠി. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായി എത്തിയതോടെ ചർച്ചകളും സജീവമായിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയിൽ രാഹുലിന്റെ എതിരാളി. വലിയ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ഇന്നാണ് സമൃതി ഇറാനി പത്രിക സമര്‍പ്പിച്ചത്. അതിൽ വെളിപ്പെടുത്തിയ കാര്യങ്ങളും വലിയ പ്രാധാന്യത്തോടെ സൈബർ ലോകം ചർച്ചചെയ്യുകയാണ്. താന്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്മൃതി ഇറാനി വെളിപ്പെടുത്തിയിരിക്കുന്നത്.

4.71 കോടി രൂപ ആസ്തിയുണ്ടെന്നാണ് പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നു. 1991-ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് വ്യക്തമാക്കുന്നത്. 1994-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്‌സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

MORE IN INDIA
SHOW MORE