പാമ്പിനെ കൊല്ലാൻ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു; അഞ്ച് പുലിക്കുട്ടികളും ചത്തു: ദാരുണം

leopard-died
SHARE

പാമ്പിനെ കൊല്ലാൻ കരിമ്പിൻ കൃഷിയുടെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. കൂട്ടത്തിൽ അഞ്ച് പുലിക്കുട്ടികളും ചത്തു. പൂനൈയിലെ അംബേഗാവൻ താലൂക്കിലാണ് സംഭവം. 

കരിമ്പിൻ തോട്ടത്തിൽ പാമ്പിനെ കണ്ടതിനെ തുടർന്നാണ് തീയിട്ടത്. എന്നാൽ മാലിന്യക്കൂമ്പാരത്തിൽ പുലിക്കുട്ടികളുള്ള വിവരം അറിഞ്ഞിരുന്നില്ല. 

പത്തുദിവസം പ്രായമായ പുലിക്കുട്ടികളാണ് ചത്തത്. തള്ളപ്പുലി തീറ്റതേടിപ്പോയ സമയത്താകാം ദുരന്തമെന്ന് വനംവകുപ്പ് അധികൃതർ കരുതുന്നു. തള്ളപ്പുലിയുടെ ആക്രമണം ഭയന്ന് തോട്ടത്തിൽ പോകാൻ കർഷകർക്ക് സാധിക്കുന്നില്ല. വനനശീകരണം വൻതോതിൽ നടക്കുന്നതിനാലാണ് വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതെന്ന് വനംവകുപ്പ് അധികാരികൾ പറഞ്ഞു. 

MORE IN INDIA
SHOW MORE