പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവിനെതിരെ പ്രതിഷേധം

pakisthanr
SHARE

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം  വിളിച്ച കശ്മീരിലെ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവിനെതിരെ പ്രതിഷേധം ശക്തം. ബാരാമുള്ളയില്‍ നിന്നുള്ള ലോക്സഭാ സ്ഥാനാര്‍ഥി  അക്ബര്‍ ലോണ്‍ ആണ്  പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് വെട്ടിലായത്

കുപ്പ്വാരയിൽ നടന്ന നാഷണല്‍ കോണ്‍ഫ്രന്‍സ് തിരഞ്ഞെടുപ്പ് യോഗത്തിനിടെയായിരുന്നു അക്ബര്‍ ലോണിന്റെ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന പരാമര്‍ശം.ഇതിനു പുറമെ പാക്കിസ്ഥാനെ ചീത്തവിളിക്കുന്നവെര താനും ചീത്തവിളിക്കുമെന്നും അക്ബര്‍ ലോണ്‍ റാലിയില്‍ പറഞ്ഞു. 

കശ്മീരിലെ എല്ലാം മുസ്‌ലിം വിഭാഗങ്ങളും ബി.ജെ.പിയെ ബഹിഷ്്കരിക്കണെ എന്നും 

ലോണിനെതിരെ രംഗത്തുവന്ന ബി.ജെ.പി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ട് അക്ബര്‍ ലോണിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു

ഇത് ആദ്യമായല്ല അക്ബര്‍ ലോണ്‍ വിവാദത്തില്‍ അകപ്പെട്ടുന്നത്. കഴിഞ്ഞവര്‍ഷം ജമ്മു കശ്മീര്‍ നിയമസഭയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിലും ലോണിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

MORE IN INDIA
SHOW MORE