രവിശങ്കർ പ്രസാദിന് ബിജെപിക്കാരുടെ 'ഗോ ബാക്ക്' വിളി; കരിങ്കൊടി; പാർട്ടി വെട്ടിൽ; വിഡിയോ

ravishankar-prasad-bjp-26
SHARE

ബിഹാറിലെ പാട്ന വിമാനത്താവളത്തിൽ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവർത്തകർ.  സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായി മണ്ഡലം സന്ദർശിക്കാനെത്തിയ രവിശങ്കർ പ്രസാദിനെതിരെയാണ് ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി ബിജെപി പ്രവർത്തകർ തടിച്ചുകൂടിയത്. 

രാജ്യസഭാ എംപി ആർ കെ സിൻഹയെ പിന്തുണക്കുന്നവരും രവിശങ്കർ പ്രസാദിനെ പിന്തുണക്കുന്നവരും തമ്മിലായിരുന്നു വാഗ്വാദം. പാട്ന സാഹിബ് മണ്ഡലത്തില്‍ ആർ കെ സിങ്ങിനെ സ്ഥാനാർഥിയാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നു. രവിശങ്കർ പ്രസാദിനെ കരിങ്കൊടി കാണിച്ച ശേഷമായിരുന്നു ഗോ ബാക്ക് മുദ്രാവാക്യം വിളികൾ.   ഇതിന്റെ വിഡിയോ വാർത്താ ഏജൻസിയായ എൻഐഎ പുറത്തുവിട്ടു. പ്രവർത്തകരെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. 

ശത്രുഘ്നൻ സിൻഹയുടെ സീറ്റാണ് രവിശങ്കർ പ്രസാദിന് നൽകിയത്. ഈ സീറ്റ് ആർ കെ സിങ്ങിന് നൽകുമെന്ന് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നു. 

MORE IN INDIA
SHOW MORE