തമിഴ്നാട് കോണ്‍ഗ്രസില്‍ കലാപം; കാര്‍ത്തി ചിദംബരത്തിന് എതിരെ നാച്ചിയപ്പന്‍

tamil-nadu-congress
SHARE

കാര്‍ത്തി ചിദംബരത്തിന് സീറ്റ് നല്‍കിയതിനെതിരെ തമിഴ്നാട്ടിലെ കോണ്‍ഗ്രസില്‍ കലാപം. ശിവഗംഗയില്‍ കാര്‍ത്തിയെ മല്‍സരിപ്പിക്കുന്നത് പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുദര്‍ശന്‍ നാച്ചിയപ്പന്‍ തുറന്നടിച്ചു

പി.ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ എന്‍ഫോഴ്സ്മെന്റ് ആരോപിക്കുന്ന അതേ ആരോപണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അസംതൃപ്തരുടെ ആക്രമണം. മുമ്പ് ചിദംബരം മല്‍സരിച്ച് വിജയിച്ച സീറ്റ് മകന് നല്‍കിയത് തെറ്റായ സന്ദേശമാണെന്ന് സുദര്‍ശന്‍ നാച്ചിയപ്പന്‍ പറഞ്ഞു. വിജയിച്ചുപോയ ചിദംബരം മണ്ഡലത്തിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും സമ്പാദ്യം വര്‍ധിപ്പിക്കാനാണ് ശ്രമിച്ചതെന്നും നാച്ചിയപ്പന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ അണികള്‍ അസംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഘടകം അയച്ച സാധ്യതാ പട്ടികയില്‍ ശിവഗംഗയിലെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന നേതാവ് കൂടിയാണ് സുദര്‍ശന്‍ നാച്ചിയപ്പന്‍.

MORE IN INDIA
SHOW MORE