ഡോ. എ.പി.ജെ അബ്ദുള്‍കലാമിന് ആദരമർപ്പിച്ച് സ്വിറ്റ്‌സര്‍ലൻഡ്; വാനോളം ഉയർന്ന അഭിമാനം

abj-sir-social-media
SHARE

ഇന്ത്യയുടെ ഏറ്റവും ജനകീയനായ രാഷ്ട്രപതിമാരിൽ മുൻപന്തിയിലുള്ള ഡോ. എ.പി.ജെ അബ്ദുള്‍കലാമിന് വേറിട്ട ആദരം സമർപ്പിച്ച് സ്വിറ്റ്‌സര്‍ലൻഡ്. മെയ് 26 ദേശീയ ശാസ്ത്ര ദിനമായിട്ട് സ്വിറ്റ്‌സര്‍ലൻഡ് പ്രഖ്യാപിച്ചു. സ്വിറ്റ്‌സര്‍ലൻഡിന്റെ ഈ തീരുമാനത്തില്‍ ഇന്ത്യയ്ക്കും അഭിമാനിക്കാന്‍ വലിയ വകയുണ്ട്. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും പ്രതിരോധ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്ദുള്‍കലാമിനുള്ള ആദരമായിട്ടാണ് സ്വിസ് സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ അഭിമാനം ഉയര്‍ത്തുന്നതാണ് സ്വിറ്റ്‌സര്‍ലൻഡ് ഡോ. എ.പി.ജെ അബ്ദുള്‍കലാമിന് നല്‍കിയ ആദരം. 

ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന എ.പി.ജെ പുതുതലമുറയെ എക്കാലത്തും സ്വപ്‌നം കാണാന്‍ പ്രചോദനമേകിയ വ്യക്തിത്വമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന കാലത്ത് അദ്ദേഹം സ്വിറ്റ്‌സര്‍ലൻഡ് സന്ദര്‍ശിച്ചിരുന്നു. മുപ്പത് വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷമായിരുന്നു ഒരു ഇന്ത്യന്‍ പ്രഥമ പൗരന്‍ സ്വിറ്റ്‌സര്‍ലൻഡിലെത്തിയത്. 2006ല്‍ ജനീവയിലെത്തിയ അബ്ദുള്‍കലാമിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. വി.വി ഗിരിയായിരുന്നു അദ്ദേഹത്തിന് മുൻപ് അവസാനം സ്വിറ്റ്‌സര്‍ലൻഡ് സന്ദര്‍ശിച്ച ഇന്ത്യന്‍ രാഷ്ട്രപതി.  ഈ ബഹുമുഖ വ്യക്തിത്വത്തിനുള്ള ആദരമായിട്ടാണ് സ്വിസ് സര്‍ക്കാര്‍ എ.പി.ജെ അബ്ദുള്‍കലാമിന് ഈ ബഹുമതി നല്‍കിയിരിക്കുന്നത്. 

MORE IN INDIA
SHOW MORE